Co-WIN Registration Portal ൽ തകരാർ; സംസ്ഥാനത്തെ Vaccination കേന്ദ്രങ്ങളിൽ വൻ തിരക്ക്

Co-WIN രജിസ്‌ട്രേഷൻ പോർട്ടൽ തകരാറിലായതിനെ തുടർന്ന് കേരളത്തിലെ വാക്‌സിൻ വിതരണത്തിന്റെ താളം തെറ്റി. രജിസ്റ്റർ ചെയ്‌ത പലർക്കും ഒരേ സമയം വാക്‌സിനെടുക്കാനുള്ള സമയം ലഭിച്ചതും രജിസ്റ്റർ ചെയ്യാത്തവർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയതും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയതും പ്രശ്‌നത്തിന് കാരണമായി.

Last Updated : Mar 5, 2021, 12:27 PM IST
  • Co-WIN രജിസ്‌ട്രേഷൻ പോർട്ടൽ തകരാറിലായതിനെ തുടർന്ന് കേരളത്തിലെ വാക്‌സിൻ വിതരണത്തിന്റെ താളം തെറ്റി.
  • രജിസ്റ്റർ ചെയ്‌ത പലർക്കും ഒരേ സമയം വാക്‌സിനെടുക്കാനുള്ള സമയം ലഭിച്ചതും രജിസ്റ്റർ ചെയ്യാത്തവർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയതും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയതും പ്രശ്‌നത്തിന് കാരണമായി.
  • വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വാക്‌സിൻ എടുക്കാൻ എത്തിയവർക്ക് മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നു.
  • രാജ്യത്ത് മാര്‍ച്ച്‌ 1 നാണ് രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചത്.
Co-WIN Registration Portal ൽ തകരാർ;  സംസ്ഥാനത്തെ Vaccination കേന്ദ്രങ്ങളിൽ വൻ തിരക്ക്

Thiruvananthapuram: Co-WIN രജിസ്‌ട്രേഷൻ പോർട്ടൽ (Registration Portal) തകരാറിലായതിനെ തുടർന്ന് കേരളത്തിലെ വാക്‌സിൻ  (Vaccine) വിതരണത്തിന്റെ താളം തെറ്റി. രജിസ്റ്റർ ചെയ്‌ത പലർക്കും ഒരേ സമയം വാക്‌സിനെടുക്കാനുള്ള സമയം ലഭിച്ചതും രജിസ്റ്റർ ചെയ്യാത്തവർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയതും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്കനുഭവപ്പെടാൻ കാരണമായി. പോർട്ടലിന്റെ തകരാർ മൂലമാണ് ഈ പ്രശ്‌നം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഇപ്പോഴത്തെ ക്രമീകരണ പ്രകാരം ഒരു ദിവസം ഒരു കേന്ദ്രത്തിൽ പരമാവധി 200 പേർക്കാണ് കുത്തിവെയ്പ്പ് എടുക്കാൻ സമയം നൽകേണ്ടത്. എന്നാൽ പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം രജിസ്റ്റർ ചെയ്യുന്ന അന്നേ ദിവസം തന്നെ പലർക്കും കുത്തിവെയ്പ്പ് (Vaccination) എടുക്കാനായി സമയം അനുവദിച്ചു. ഇതിനോടൊപ്പം രജിസ്റ്റർ ചെയ്യാത്ത ആളുകൾ കൂടി കുത്തിവെയ്പ്പ് എടുക്കാൻ എത്തിയതോടെയാണ് വാക്‌സിനേഷൻ അവതാളത്തിലായത്.

ALSO READ: Covid Vaccination : ആരോ​ഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു

 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വാക്‌സിൻ എടുക്കാൻ എത്തിയവർക്ക് മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് തിരുവനന്തപുരത്തെ (Thiruvananthapuram) ജനറൽ ആശുപത്രിയിൽ ആയിരത്തിലധികം ആളുകൾക്ക് ഒരേ ദിവസം വാക്‌സിനേഷനായി സമയം അനുവദിച്ചു. തിരക്ക് നിയന്ത്രിക്കനാവാതെ വന്നത്തൊതെ ആശുപത്രി അധികൃതർ മറ്റ് ദിവസങ്ങളിലേക്ക് ടോക്കൺ നൽകി ആളുകളെ മടക്കി അയച്ചു.

ALSO READ: Mega COVID Vaccination തുടക്കമിട്ട് ഇന്ത്യ; കാണാം ഇന്ത്യയിലെ Vaccination ന്റെ ആദ്യ ദിനം

രാജ്യത്ത് മാര്‍ച്ച്‌ 1 നാണ് രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ (Vaccine) കുത്തിവെയ്പ്പ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ  60 വയസ് കഴിഞ്ഞവർക്കും  45 വയസിന് മുകളില്‍ പ്രായം ഉള്ള മറ്റ് രോഗങ്ങള്‍ ഉള്ളവർക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍  നൽകുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. 

ALSO READ: Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ Amit Shah

നിരവധി പ്രമുഖരാണ് രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.  രാഷ്ട്രപതി (President), പ്രധാന മന്ത്രി നരേന്ദ്ര മോദി (PM Modi), ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെകെ ശൈലജ, കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻ സി പി നേതാവ് ശരത് പവാർ, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ എന്നിങ്ങനെ നിരവധി പേരാണ് രണ്ടാം ഘട്ടത്തിൽ കുത്തിവെയ്പ്പ് എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News