കനത്ത മഴ: കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്.  

Last Updated : Jul 20, 2019, 09:54 AM IST
കനത്ത മഴ: കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസര്‍ഗോഡ്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ കേരളത്തിന്‍റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഇടുക്കി ജില്ലയിലെ പാംബ്ല (ലോവര്‍ പെരിയാര്‍), കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാംബ്ല ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയോട് അടുത്ത് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. 

കല്ലാര്‍കുട്ടി ഡാമിന്‍റെ ഷട്ടറും 30 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് നിര്‍ദേശം.

Trending News