Rahul Gandhi: സങ്കടത്തിലാണ്! ഏത് മണ്ഡലം വിടുമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ല; രാഹുൽ ​ഗാന്ധി

ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 04:04 PM IST
  • താനൊരു സാധാരണ മനുഷ്യനാണ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടത്തിയത്.
  • ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
Rahul Gandhi: സങ്കടത്തിലാണ്! ഏത് മണ്ഡലം വിടുമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ല; രാഹുൽ ​ഗാന്ധി

വയനാട്: ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാതെ സങ്കടത്തിലാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വയനാട് മണ്ഡലത്തിൽ തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാനെത്തിയതായിരുന്നു രാഹുൽ ​ഗാന്ധി. താനൊരു സാധാരണ മനുഷ്യനാണ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടത്തിയത്. 

ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഏത് മണ്ഡലം ഒഴിഞ്ഞാലും ഏത് മണ്ഡലം സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകുമെന്നും രാഹുൽ ​ഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാർ ധാർഷ്ട്യത്തെ വിനയം കൊണ്ട് തോൽപ്പിച്ചു. 

ALSO READ: 'അനി'യൻ അംബാനേ... അടിച്ചുകേറി വാ! ഇനി അനിൽ അംബാനിയുടെ കാലമോ? കുതിച്ചുയർന്ന് ഓഹരി മൂല്യം

ബിജെപി അയോധ്യയിൽ തൊറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് ജയിച്ചത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്രമോദി നേടിയത്. പ്രധാനമന്ത്രിക്ക് എല്ലാം ചെയ്ത് കൊടുക്കാൻ ദൈവമുണ്ട്. എന്നാൽ എനിക്ക് ഞാൻ തന്നെ ചെയ്യണ. മോദിയെ നിയന്ത്രിക്കുന്നത് വിചിത്രമായൊരു പരമാത്മാവാണ്. ആ ശക്തി അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News