കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി

കേരളത്തിന്‍റെ ഏറ്റവും വലിയസ്വപ്നപദ്ധതികളിലൊന്നായ കൊച്ചി മെട്രോ റെയിലിന്‍റെ ആദ്യഘട്ട നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കു മുന്‍പ് മെട്രോ റെയില്‍ പൂര്‍ത്തിയാക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Last Updated : Sep 6, 2016, 02:23 PM IST
കൊച്ചി മെട്രോ  ആദ്യഘട്ട നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി

കൊച്ചി: കേരളത്തിന്‍റെ ഏറ്റവും വലിയസ്വപ്നപദ്ധതികളിലൊന്നായ കൊച്ചി മെട്രോ റെയിലിന്‍റെ ആദ്യഘട്ട നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ച സമയപരിധിക്കു മുന്‍പ് മെട്രോ റെയില്‍ പൂര്‍ത്തിയാക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കുറെ നാളുകള്‍ക്ക് ശേഷമാണ് ഇ. ശ്രീധരന്‍ നേരിട്ടു കൊച്ചിയിലെത്തി മെട്രോ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്. ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണമുയര്‍ന്ന സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

2017 മാര്‍ച്ച്‌ മാസത്തിനുള്ളില്‍ മെട്രോയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുമുന്‍പു ജോലികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നാണു കരുതുന്നത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നും ശ്രീധരന്‍ പറഞ്ഞു.

Trending News