സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാലാണ് ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് ഏപ്രിൽ 7 മുതൽ 29 വരെ റദ്ദാക്കിയിട്ടുണ്ട്.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ് കൊല്ലം വരെയാകും സർവീസ് നടത്തുന്നത്. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്നുമാകും സര്‍വീസ് നടത്തുക.
തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 10 നും നാഗര്‍കോവിലിലേക്കുള്ള ഷാലിമാര്‍ എക്‌സ്പ്രസ് ഇന്നും ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകിയാകും സർവീസ് നടത്തുന്നത്.
ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്‌സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് 7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്‌സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിന്റെ റെയിൽവേ ചരിത്രം മാറ്റിയെഴുതാനുള്ള അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചിങ്ങവനം– ഏറ്റുമാനൂർ സ്ട്രെച്ചിലെ ഇരട്ടപ്പാത നിർമാണം അവസാന ഘട്ടത്തിലാണ്. ആദ്യ ഘട്ടമായി മേയ് 12 വരെയും രണ്ടാം ഘട്ടമായി 13 മുതൽ 23 വരെയും 3 മുതൽ ആറ് മണിക്കൂർ വരെയായിരിക്കും ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത്. 24 മുതൽ 28 വരെ പകൽ 10 മണിക്കൂറാകും നിയന്ത്രണമുണ്ടാകുക. 28ന് വൈകിട്ട് കോട്ടയം വഴിയുള്ള ഇരട്ടപ്പാത ഗതാഗതയോഗ്യമാകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...