തിരുവനന്തപുരം:ഇന്നുവരെ സംസ്ഥാനത്ത് കൊറോണ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
ധാരാളം ആളുകള്‍ വരുകയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ സമൂഹവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചെര്‍ത്തു.
ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തുടക്കത്തില്‍ തന്നെ ഹോം ക്വാറന്‍റെയ്ന്‍ കൊണ്ട് വന്നു എന്ന് പറഞ്ഞ ആരോഗ്യമന്ത്രി ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം പത്ത് ശതമാനം മാത്രമാണ്
സമ്പര്‍ക്കം മൂലമുള്ള വ്യാപനം എന്നും വിശദമാക്കി, അത് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപെട്ടു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതിനായുള്ള കൂട്ടായ പ്രവര്‍ത്തനം ആണ് ഇപ്പോള്‍ നടക്കുന്നത്,അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ ഭയക്കണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു,
നിലവില്‍ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യം ഇല്ല എന്നതാണ് ആശ്വാസകരം എന്നും മന്ത്രി വ്യക്തമാക്കി.