ബഫർ സോൺ വിഷയം; മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍

 വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 05:26 PM IST
  • 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍
  • വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കും
  • വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം
ബഫർ സോൺ വിഷയം; മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുന്നത് ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിലവിലെ സുപ്രീംകോടതി വിധി ക്ഷണിച്ചുവരുത്തിയതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

2019 ലെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ ഉത്തരവിറക്കുകയും നിലവിലെ സുപ്രീംകോടതിവിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുന പരിശോധിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക സമീപം ഒരു കീലോമീറ്റര്‍ പരിധി ഇക്കോളജിക്കല്‍ സെന്‍സീറ്റ് സോണാക്കിയ നിശ്ചയിച്ച 2019 ലെ മന്ത്രിസഭ യോഗതീരുമാനം പുനപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദരന്‍ നിയമസഭയില്‍ പറഞ്ഞു. 

മന്ത്രിസഭ തീരുമാനം സുപ്രീംകോടതിയിലെ പുനപരിശോധന ഹര്‍ജിയെയും സെന്റര്‍ എംപവേര്‍ഡ് കമ്മറ്റിക്കു നല്‍കുന്ന അപ്പീലും തള്ളാന്‍ സാധ്യതയുണ്ടെന്ന് ചൂബണ്ടിക്കാട്ടി ട.ജെ വിനോദ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News