തിരുവനന്തപുരം: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ തുടരുന്നതിനിടെയിലും സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ കൂടുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 1535 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ച 552 പേരാണ് പേരെ പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. 1799 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്‍റൈന്‍ (Quarantine) ലംഘിച്ചതിന് 102 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ മാത്രം 269 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 19 പേരാണ് അറസ്റ്റിലായത്. 177 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 40 പേര്‍ അറസ്റ്റിലാകുകയും 118 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കൊല്ലം റൂറലില്‍ 80 കേസുകളും കൊല്ലം സിറ്റിയില്‍ 316 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂർ റൂറലിൽ ഒരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലാവുന്നതും ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തതും കോട്ടയം ജില്ലയിലാണ്.
Also Read: Covid19: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിയമ ലംഘനങ്ങൾക്ക് കുറവില്ല, ഇന്ന് രജിസ്റ്റർ ചെയ്തത് 2879 കേസുകൾ
മറ്റ് ജില്ലകളിലെ കണക്കുകൾ.. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
പത്തനംതിട്ട - 73, 70, 54
ആലപ്പുഴ - 30, 9, 8
കോട്ടയം - 105, 85, 335
ഇടുക്കി - 37, 7, 8
എറണാകുളം സിറ്റി - 77, 31, 17
എറണാകുളം റൂറല്‍ - 84, 12, 132
തൃശൂര്‍ സിറ്റി - 10, 8, 0
തൃശൂര്‍ റൂറല്‍ - 17, 11, 23
പാലക്കാട് - 22, 26, 99
മലപ്പുറം - 13, 12, 204
കോഴിക്കോട് സിറ്റി - 4, 4, 3
കോഴിക്കോട് റൂറല്‍ - 44, 50, 4
വയനാട് - 23, 0, 48
കണ്ണൂര്‍ സിറ്റി - 38, 38, 139
കണ്ണൂര്‍ റൂറല്‍ - 0, 0, 91
കാസര്‍ഗോഡ് - 25, 26, 169
അതേസമയം കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്കാണ് കോവിഡ്-19 (Covid19) സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...