Covid Vaccine Shortage : സംസ്ഥാനത്ത് അതിരൂക്ഷമായ കോവിഡ് വാക്‌സിൻ ക്ഷാമം; ഇന്ന് കുത്തിവെയ്പ്പ് മുടങ്ങാൻ സാധ്യത

സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ ഉടൻ എത്തുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 11:32 AM IST
  • കോവിഡ് വാക്‌സിന്റെ സ്റ്റോക്ക് കഴിഞ്ഞതോടെ വിവിധ ജില്ലകളിൽ വാക്‌സിനേഷൻ പൂർണമായും നിർത്തിവെക്കേണ്ട അവസ്ഥയാണ്.
  • സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ ഉടൻ എത്തുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • കേരളത്തിന് ആവശ്യമായ വാക്‌സിൻ ഉടൻ എത്തിക്കുമെന്നും കേന്ത്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
  • സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതായി തിങ്കളാഴ്ച തന്നെ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു.
Covid Vaccine Shortage : സംസ്ഥാനത്ത് അതിരൂക്ഷമായ കോവിഡ് വാക്‌സിൻ ക്ഷാമം;  ഇന്ന് കുത്തിവെയ്പ്പ് മുടങ്ങാൻ സാധ്യത

Thiruvananthapuram : സംസ്ഥാനത്തെ മേഖല വാക്‌സിൻ (Covid Vaccine) സംഭരണ കേന്ദ്രങ്ങളിൽകോവിഡ് വാക്‌സിൻ തീർന്ന് കഴിഞ്ഞു. കോവിഡ് വാക്‌സിന്റെ സ്റ്റോക്ക് കഴിഞ്ഞതോടെ വിവിധ ജില്ലകളിൽ വാക്‌സിനേഷൻ പൂർണമായും നിർത്തിവെക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ ഉടൻ എത്തുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  കേരളത്തിന് ആവശ്യമായ വാക്‌സിൻ ഉടൻ എത്തിക്കുമെന്നും കേന്ത്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

 സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതായി തിങ്കളാഴ്ച  തന്നെ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു. കാസർകോട് ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ (Covid Vaccine) മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അതേസമയം വയനാട്,കാസർഗോഡ് ജില്ലകളിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: Covid Vaccine Shortage: മിക്കവാറും ജില്ലകളിലും ഇന്ന് വാക്സിൻ തീരും, സംസ്ഥാനത്ത് വാക്സിനേഷൻ മന്ദഗതിയിലേക്ക്

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും (Second dose) നല്‍കിയിട്ടുണ്ട്.

ALSO READ: COVID Vaccine: ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ പൂര്‍ണ്ണ ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടില്ല, WHO

രാജ്യത്തും വാക്സിനേഷൻ മന്ദഗതിയിലാണ്. ജൂലൈ ഒാടെ പകുതി വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പൂർത്തിയായിട്ടില്ല.ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ നേരത്ത അറിയിച്ചിരുന്നത്.

ALSO READ: Kerala COVID Update : കേരളത്തിൽ കോവിഡ് ബാധ അതിരൂക്ഷമാകുന്നു, ഇന്ന് കോവിഡ് നിരക്ക് 22,000ത്തിൽ അധികം, മരണം 156

കേരളത്തില്‍ ഇന്നലെ  22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News