പിണറായി വിജയന്‍ വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രി അല്ലാതെ വേറെ അരും വരില്ല: ചെന്നിത്തല

രാജ്യത്തെ കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനത്തെ പരിഹസിച്ച്​ പ്രതിപക്ഷ നേതാവ് രമേശ്​​ ചെന്നിത്തല. പിണറായി വിളിച്ചാൽ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരു വരുമെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. 

Last Updated : Jun 1, 2017, 07:15 PM IST
പിണറായി വിജയന്‍ വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രി അല്ലാതെ വേറെ അരും വരില്ല: ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്തെ കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനത്തെ പരിഹസിച്ച്​ പ്രതിപക്ഷ നേതാവ് രമേശ്​​ ചെന്നിത്തല. പിണറായി വിളിച്ചാൽ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരു വരുമെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. 

കശാപ്പ്​ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനത്തിന്​ ആശങ്കകളുണ്ട്​. ജനങ്ങളുടെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിക്കുന്ന വിഷയമാണിത്​. സാധാരണക്കാരന്‍ കഴിക്കുന്ന ഭക്ഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ നയം തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേസമയം, മദ്യശാലകൾ തുറക്കാനുളള സർക്കാർ നീക്കം മുതലാളിമാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ സഹായിച്ചതിന് എല്‍ഡിഎഫിന്‍റെ പ്രത്യുപകാരമാണിത്. മദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ വേണ്ടെന്ന തീരുമാനത്തിലൂടെ അധികാര വികേന്ദ്രീകരണമാണ്​ സർക്കാർ അട്ടിമറിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.​ കേരളത്തെ മദ്യാലയമാക്കി മാറ്റാൻ ഇടതുമുന്നണി ശ്രമിക്കുന്നുവെന്നും പുതിയ  മദ്യനയത്തിന്​ മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട്​ മാത്രമാണ്​ ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ഈ മാസം ഒൻപതിന് യുഡിഎഫ് ചേരുമെന്നും യോഗത്തിൽ സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിനുള്ള തീരുമാനങ്ങളെടുക്കുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Trending News