സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിൻറെ പീഡന പരാതി

കോഴിക്കോട് സ്വദേശിയായി സിപിഎം വനിതാ നേതാവിൻറേതാണ് പരാതി.പരാതി ലഭിച്ച മേപ്പയൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 06:44 PM IST
  • മേപ്പയൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
  • ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്
  • പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിൻറെ പീഡന പരാതി

കോഴിക്കോട്: സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിൻറെ പീഡന പരാതി.കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചത്.

കോഴിക്കോട് സ്വദേശിയായി സിപിഎം വനിതാ നേതാവിൻറേതാണ് പരാതി.പരാതി ലഭിച്ച മേപ്പയൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.മേപ്പയൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം  മുതിർന്ന നേതാക്കൾ ഒന്നും തന്നെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കേസന്വേഷണം ആരംഭിച്ചതിനാൽ ബിജുവിനെതിരെ പാർട്ടി നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

തെരുവ് നായ ശല്യം;മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി

തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു. സിമന്റ് ലോഡ് ഇറക്കാന്‍ വന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രക്ഷിതാവ് തോക്കെടുത്ത് നയിച്ച് കൊണ്ട് വിദ്യാര്‍ഥികളെ മദ്റസയിലേക്ക് അയക്കുന്ന വീഡിയോ പുറത്തിവന്നത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News