കൊല്ലം: കുണ്ടറ പീഢനം വ്യജമെന്ന് സംശയിക്കുന്നതായി പോലീസ്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേസന്വേഷിക്കുന്ന ഡി.ഐ.ജി. കേസിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. പരാതി കൈകാര്യം ചെയ്തതിൽ സ്റ്റേഷൻ ഹൌസ് ഒാഫീസർക്ക് വീഴ്ച പറ്റിയാതായി ഡി.ഐ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ ഗൌരത്തിൽ കണ്ടില്ല. പരാതിക്കാരി കൃത്യമായ തെളിവോ,മൊഴിയോ നൽകിയിരുന്നില്ല. പരാതിയിൽ കഴമ്പില്ലെന്നറിഞ്ഞിട്ടും കേസ് തീർപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എൻ.സി.പി നേതാവ് പദ്മാകരനെതിരെയാണ് പീഡന പരാതി. തൻറെ കയ്യിൽ കയറി പിടിച്ചതായാണ് യുവതി നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്.യുവതിയുടെ കയ്യില്‍ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും പൊലീസ് ശേഖരിച്ചിരുന്നു.
ALSO READ: AK Saseendran നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
അതേസമയം സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻൻറെ ഫോൺ വിളിയും വിവാദത്തിലായിരുന്നു. കേസ് ഒതുക്കി തീർക്കാനാണ് ശ്രമമെന്നായിരുന്നു ഇതിനെതിരെ ഉയർന്ന ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...