സി.പി.എം സ്ഥാനാര്‍ഥി എം സ്വരാജിന്‍റെ തീം സോങ്ങിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം

Last Updated : May 13, 2016, 10:12 AM IST
സി.പി.എം സ്ഥാനാര്‍ഥി എം സ്വരാജിന്‍റെ തീം സോങ്ങിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം

തൃപ്പുണിത്തുറയിലെ സി..പിഎം സ്ഥാനാര്‍ഥി എം സ്വരാജിന്‍റെ തീം സോങ്ങ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതുവരെ തീം സോങ്ങ് കണ്ടത് ഒരുലക്ഷത്തിലധികംപേര്‍‍. \കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ട് വിഡിയോകള്‍ക്കും ഇതുവരെ 5000ത്തിലേറെ ഷെയറും കിട്ടി.

ഇതാദ്യമായാണ് രാഷ്ട്രിയ പാര്‍ട്ടികളുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യസ്ത്യസ്ഥമായി ടീം സ്വരാജ് തീം സോങ്ങ്ഇറക്കിയത്‌. വോട്ട് ഫോര്‍ സ്വരാജ് എന്ന ഫെയ്സ്ബൂക്കിലാണ് രണ്ട് ദിവസം മുന്‍പ് തീം സോണ്ഗ് പോസ്റ്റ് ചെയ്തത്. വലിയ അഭിനന്ദനങ്ങളാണ് ടീം സ്വരാജിന് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളില്‍ നിന്നും ഒഴുകിയെത്തുന്നത്. സോങ്ങിന്‍റെ മെയ്ല്‍ വെര്‍ഷന്‍ വിജയിച്ചപ്പോള്‍, ഫിമെയ്ല്‍ വെര്‍ഷനും സംഘാടകര്‍ പുറത്തിറക്കി.തീം സോങ്ങിന്‍റെ രചന  ഡോ .രാവുണ്ണി യും, സംഗീതം രാജേഷ്‌ അപ്പുക്കുട്ടനും, ആലാപനം അപർണ്ണ ഷെബീറുമാണ്.

Trending News