ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം

ആത്മകഥ എഴുതിയതിന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം. അനുമതി ഇല്ലാതെ ആത്മകഥ പ്രസിദ്ധീകരിച്ചത് ചട്ടലംഘനമാണെന്ന് മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 

Last Updated : Nov 28, 2017, 03:38 PM IST
ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ആത്മകഥ എഴുതിയതിന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം. അനുമതി ഇല്ലാതെ ആത്മകഥ പ്രസിദ്ധീകരിച്ചത് ചട്ടലംഘനമാണെന്ന് മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 

വകുപ്പ് തലത്തിലും ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകും. 

സര്‍വീസ് ജീവിതം വിവരിക്കുന്ന രണ്ട് പുസ്കങ്ങളാണ് ജേക്കബ് തോമസ് എഴുതിയത്. ഉദ്യോഗസ്ഥര്‍ക്ക് സാഹിത്യസൃഷ്ടികള്‍ എഴുതുന്നതിന് നിയന്ത്രണമില്ലെങ്കിലും സര്‍വീസ് ജീവിതം എഴുതുന്നതിന് മുന്‍കൂര്‍ അനുവാദം തേടണമെന്നാണ് ചട്ടം. ഇതിനെതിരെ അന്വേഷണം നടത്തിയ മൂന്നംഗസമിതി ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. 

Trending News