മാതൃകയായി ജവാൻമാർ!! ആദിവാസി കുടുംബങ്ങൾക്ക് സൈനികരുടെ വക ഭക്ഷ്യധാന്യക്കിറ്റ്...

പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്. 

Last Updated : Jul 6, 2020, 07:11 AM IST
  • രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ജവാൻമാരുടെ കുടുംബങ്ങളും ഇവരുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികജായി.
  • ഊരുകളിലേക്കുള്ള സഹ്യാദ്രി സോൾജിയേഴ്സിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ കെ ജി സൈമൺ ആണ് നിർവഹിച്ചത്.
മാതൃകയായി ജവാൻമാർ!! ആദിവാസി കുടുംബങ്ങൾക്ക് സൈനികരുടെ വക ഭക്ഷ്യധാന്യക്കിറ്റ്...

പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്. 

പത്തനംതിട്ട ജില്ലയിലെ ആദിവാസി സമൂഹത്തിന്  സഹായവുമായി  എത്തിയ ഇവർ  അട്ടത്തോട് - നിലക്കൽ - പമ്പ വനമേഖലയിൽ കഴിയുന്ന 35 കുടുംബങ്ങൾക്ക് അവശ്യമായ ആഹാര സാധനങ്ങൾ അടങ്ങിയ  കിറ്റ് വിതരണം ചെയ്തു. 

65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, കേന്ദ്രത്തിനെതിരെ കോൺഗ്രസ്!

ശനിയാഴ്ച  വനം വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഇവർ ഊരുകളിൽ എത്തിയാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. രാജ്യ സേവനത്തിനൊപ്പം തന്നെ സാമൂഹിക സേവനവുമാണ് തങ്ങൾ ലഷ്യമിടുന്നതെന്ന് സഹ്യാദ്രി സോൾജിയേഴ്സ് വ്യക്തമാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ജവാൻമാരുടെ  കുടുംബങ്ങളും ഇവരുടെ സേവന  പ്രവർത്തനങ്ങളിൽ പങ്കാളികജായി. ഊരുകളിലേക്കുള്ള സഹ്യാദ്രി സോൾജിയേഴ്സിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ കെ ജി സൈമൺ ആണ്  നിർവഹിച്ചത്.

Trending News