ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ..!

ഐസിഐസിഐ ബാങ്കിന് തൊട്ടു പുറകിലുള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടത്.    

Last Updated : Jun 15, 2020, 01:30 PM IST
ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ..!

തിരുവനന്തപുരം:  ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.  ഐസിഐസിഐ ബാങ്കിന് തൊട്ടു പുറകിലുള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടത്.  

Also read: നാല് ഐടിബിപി ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു 

ശരീരത്തിൽ നിറയെ പരിക്കേറ്റ പാടുകൾ ഉള്ളതായിട്ടാണ് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമാണോയെന്നും പൊലീസിന് സംശയമുണ്ട്.  മാത്രമല്ല കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ രക്തം തളംകെട്ടി കിടക്കുന്നുമുണ്ട്.  

Also read: ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു 

രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മൃതദേഹം കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടത് ഉടൻ തന്നെ അവർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മരിച്ചയാളിന് ഏകദേശം നാല്പത് വയസ് പ്രായമുണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

Trending News