റോഡിന്‍റെ അറ്റകുറ്റപ്പണിയിൽ കാലതാമസം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കളക്ടർ ഹരിത വി കുമാർ

പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡ് സി സി മുകുന്ദന്‍ എംഎല്‍എയ്ക്കൊപ്പം കലക്ടര്‍  സന്ദർശിച്ചു. റോഡിലെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്താത്തത് വീഴ്ചയാണെന്നും ഇതില്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

Edited by - Zee Malayalam News Desk | Last Updated : Sep 17, 2022, 02:56 PM IST
  • പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡ് സി സി മുകുന്ദന്‍ എംഎല്‍എയ്ക്കൊപ്പം കലക്ടര്‍ സന്ദർശിച്ചു.
  • ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
  • റോഡ് യാത്രായോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
റോഡിന്‍റെ അറ്റകുറ്റപ്പണിയിൽ കാലതാമസം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കളക്ടർ ഹരിത വി കുമാർ

തൃശൂർ: തൃശ്ശൂര്‍ പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. റോഡ് യാത്രായോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡ് സി സി മുകുന്ദന്‍ എംഎല്‍എയ്ക്കൊപ്പം കലക്ടര്‍  സന്ദർശിച്ചു. റോഡിലെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്താത്തത് വീഴ്ചയാണെന്നും ഇതില്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. 

Read Also: Narendra Modi Birthday|നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ; രാജ്യമെങ്ങും വിവിധ പരിപാടികൾ

മഴ മാറിയാല്‍ ഉടന്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ കുഴി രൂപപ്പെട്ട സ്ഥലങ്ങളില്‍ ജി എസ് പി വെറ്റ്മിക്‌സ് ഉപയോഗിച്ചാണ് കുഴി അടയ്ക്കുന്നത്. ഇതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകര സെന്റര്‍ മുതല്‍ കാഞ്ഞാണി സെന്റര്‍ വരെയുള്ള പ്രവൃത്തികളാണ്  കലക്ടര്‍ നേരിട്ട്  വിലയിരുത്തിയത്. 

പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിലെ വിവിധ  കുടിവെള്ള വിതരണ പദ്ധതികളുടെ പൈപ്പ് ഇടല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റോഡ് യാത്രായോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News