നോട്ടുകള്‍ അസാധുവാക്കല്‍: കൊച്ചിയില്‍ ജ്വല്ലറി ഷോപ്പുകളില്‍ വന്‍തോതില്‍ കച്ചവടം;15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

Last Updated : Nov 17, 2016, 03:30 PM IST
നോട്ടുകള്‍ അസാധുവാക്കല്‍: കൊച്ചിയില്‍ ജ്വല്ലറി ഷോപ്പുകളില്‍ വന്‍തോതില്‍ കച്ചവടം;15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന. നോട്ട് നിരോധനം വന്നയുടന്‍ കണക്കില്ലാത്ത സ്വര്‍ണം വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. ജ്വല്ലറികളിലെ സ്വര്‍ണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

സംസ്ഥാനത്ത് വിവിധ ജ്വല്ലറികളില്‍ പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തി. 15 ഇടങ്ങളില്‍ അനധികൃത വില്‍പന നടത്തിയിരുന്നതായി കണ്ടെത്തി.

നോട്ട് നിരോധനം നിലവില്‍ വന്ന എട്ടാം തീയതി രാത്രിയില്‍ വലിയ തോതിലുള്ള സ്വര്‍ണ വില്‍പനയാണ് ഈ ജ്വല്ലറികളില്‍ നടന്നത്. കണക്കില്‍ പെടാത്ത സ്വര്‍ണം വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളപ്പണം ഇങ്ങനെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതായാണ് വിവരം.

Trending News