Tomin J Thachankary: ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും

Tomin J Thachankary will retire from service on Monday: തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 10:00 AM IST
  • ടോമിൻ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്.
  • ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് ടോമിൻ ജെ തച്ചങ്കരിയുടെ ജനനം.
  • തിങ്കളാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരത്ത് അദ്ദേഹത്തിന് വിടവാങ്ങൽ പരേഡ് നൽകും.
Tomin J Thachankary: ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിൽ ജനിച്ച ടോമിൻ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറിൽ എ.എസ്.പിയായി ആലപ്പുഴയിൽ സർവ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറൽ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിൻറെ സ്പെഷ്യൽ സെൽ, ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കൽ സർവ്വീസസ് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നു.
   
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂർ റേഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഐ.ജി ആയിരിക്കെ കേരളാ മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ്, കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഐ.ജി ആയും ട്രാൻസ്പോർട്ട് കമ്മീഷണറായും പ്രവർത്തിച്ചു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റൽ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയൻ, കോസ്റ്റൽ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതല വഹിച്ചു. കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ  ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, കേരള പോലീസ് ഹൗസിംഗ് ആൻറ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. ഫയർ ആൻറ് റെസ്ക്യു മേധാവിയായും പ്രവർത്തിച്ചു.

ALSO READ: എഐ ക്യാമറയെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ് സംഘം കേരളത്തിൽ; ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡി.ജി.പി ആയി. ഇടുക്കി ജില്ലയിലെ ആലക്കോട്, കലയന്താന്നി, മുതലക്കോടം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പഠനത്തിനുശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘ തച്ചങ്കരി, കാവ്യ തച്ചങ്കരി എന്നിവരാണ് മക്കൾ. 

തിങ്കളാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടിൽ കേരള പോലീസ് അദ്ദേഹത്തിന് വിടവാങ്ങൽ പരേഡ് നൽകും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News