വിചാരണ കോടതിയിൽ ദിലീപിന്റെ ജാമ്യാപേക്ഷ; ശനിയാഴ്ച പരിഗണിക്കും

നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ചലച്ചിത്രതാരം ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 60 ദിവസമായി താന്‍ ജയിലിലാണെന്നും അതു കൊണ്ട് തന്നെ സോപാധികജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.  കോടതി ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും

Last Updated : Sep 14, 2017, 03:25 PM IST
വിചാരണ കോടതിയിൽ ദിലീപിന്റെ ജാമ്യാപേക്ഷ; ശനിയാഴ്ച പരിഗണിക്കും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ചലച്ചിത്രതാരം ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 60 ദിവസമായി താന്‍ ജയിലിലാണെന്നും അതു കൊണ്ട് തന്നെ സോപാധികജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.  കോടതി ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഇത്തവണ വിചാരക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യം ആവശ്യപ്പെട്ട് ഇത്തവണ ഹൈക്കോടതിയെ സമീപിക്കില്ലെന്ന് നേരത്തെ ദിലീപിന്റെ അഭിഭാഷകർ അറിയിച്ചിരുന്നു. 

നടിയുടെ നഗ്ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. 

എന്നാൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കുന്നത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകാത്തത് എന്നാണ് റിപ്പോർട്ടുകൾ. 

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയെങ്കിലും നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിച്ചേക്കും.

Trending News