ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ വാദമാണ് ദിലീപിന്‍റെ അഭിഭാഷകന്‍ നടത്തിയത്.

Last Updated : Aug 22, 2017, 04:09 PM IST
ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ വാദമാണ് ദിലീപിന്‍റെ അഭിഭാഷകന്‍ നടത്തിയത്.

ആക്രമണത്തിനിരയായ നടിയുടെ പേര് ആവര്‍ത്തിച്ചതിന് പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ദിലീപിന് കേസില്‍ പങ്കില്ലെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കുള്ളിലുള്ളവര്‍ തന്നെ ഇടപെട്ടിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അതെസമയം ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന ഉറച്ച നിലപാടിലാണ് പ്രോസിക്യൂഷന്‍. 

കൂടാതെ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാലാവധി നീട്ടിയത്.

Trending News