Diwali 2022: ദീപാവലിയെ വരവേൽക്കാൻ ആകാശത്ത് വിരിയുന്ന വർണ്ണങ്ങൾ; ആഘോഷത്തിനൊരുങ്ങി പാലോട് നന്ദിയോട് ഗ്രാമം

Diwali 2022: ചെറുതും  വലുതുമായ നൂറുകണക്കിന് പടക്കനിർമാണ കേന്ദ്രങ്ങളാണ് പാലോട് നന്ദിയോട് എന്ന കൊച്ചുഗ്രാമത്തിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 10:58 AM IST
  • പടക്കനിർമാണ രംഗത്ത് കേരളത്തിൽത്തന്നെ പ്രശസ്തരായ നിരവധി ആശാൻമാരുടെ നാടാണ് നന്ദിയോട്
  • പ്രധാനമായും നന്ദിയോട് ആലംപാറ, പാലുവള്ളി എന്നിവിടങ്ങളിലാണ് മൊത്തക്കച്ചവടക്കാർ ഉള്ളത്
Diwali 2022: ദീപാവലിയെ വരവേൽക്കാൻ ആകാശത്ത് വിരിയുന്ന വർണ്ണങ്ങൾ; ആഘോഷത്തിനൊരുങ്ങി പാലോട് നന്ദിയോട് ഗ്രാമം

ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി പാലോട് നന്ദിയോട് ഗ്രാമം. നെടുമങ്ങാട് പാലോട് നന്ദിയോട് ഗ്രാമമാണ് ദീപാ വലിയെ വരവേൽക്കാൻ തയ്യാറായിരിക്കുന്നത്. ചെറുതും  വലുതുമായ നൂറുകണക്കിന് പടക്കനിർമാണ കേന്ദ്രങ്ങളാണ് ഈ കൊച്ചുഗ്രാമത്തിലുള്ളത്. ദീപാവലിത്തലേന്ന് പല വർണ്ണങ്ങളിലുള്ള പടക്കങ്ങൾ പൊട്ടുമ്പോൾ അതിന് പിന്നിൽ ഒരുവർഷമായി പണിയെടുത്തത് നന്ദിയോട്ടെ സ്ത്രീക്കൂട്ടായ്മയാണ്.

ദീപാവലിക്കുള്ള സ്പെഷ്യൽ വർണങ്ങളുള്ളതും അപകടരഹിതമായതുമായ ഓലപ്പടക്കങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. പടക്കനിർമാണ രംഗത്ത് കേരളത്തിൽത്തന്നെ പ്രശസ്തരായ നിരവധി ആശാൻമാരുടെ നാടാണ് നന്ദിയോട്. പ്രധാനമായും നന്ദിയോട് ആലംപാറ, പാലുവള്ളി എന്നിവിടങ്ങളിലാണ് മൊത്തക്കച്ചവടക്കാർ ഉള്ളത്. ദീപാവലിക്ക് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇവിടെ പടക്കക്കച്ചവടം ആരംഭിക്കും. സ്ഥിരം ലൈസൻസുള്ള നിർമാതാക്കൾ മാസങ്ങൾകൊണ്ട് കെട്ടിയൊരുക്കുന്ന പടക്കങ്ങളാണ് ദീപാവലിക്ക് വിറ്റഴിക്കുന്നത്.

ALSO READ: Diwali 2022: ദീപാവലിക്ക് എത്ര ചിരാതുകൾ കത്തിയ്ക്കണം... ഓരോ ചിരാതിന്റെയും പ്രാധാന്യം എന്താണ്?

തെക്കൻകേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട് പടക്ക നിർമ്മാണ മേഖലയിൽ അഞ്ഞൂറോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ശിവകാശിയിൽ നിന്ന് പടക്കം വാങ്ങുന്നതിനേക്കാൾ വില കുറച്ച് വാങ്ങാം എന്നതാണ് നന്ദിയോട് പടക്ക വ്യാപാര മേഖലയുടെ പ്രത്യേകത. ഇത് മനസിലാക്കി മറ്റ് ജില്ലയിൽ നിന്നും പടക്കം വാങ്ങാൻ ഇവിടെ എത്തുന്നവരുണ്ട്.

അതേസമയം പടക്കനിർമാണ മേഖല പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നതായി പടക്ക നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയും കാലാവസ്ഥയും പ്രധാന പ്രശ്നങ്ങൾ ആണ്. മാത്രവുമല്ല പടക്കനിർമാണത്തെ ചെറുകിട വ്യവസായത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ സർക്കാരിന്റെ സഹായങ്ങൾ ഒന്നുംതന്നെ പടക്കനിർമാണ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News