മഹാരാഷ്ട്ര: ദീപാവലിയ്ക്ക് മഹാരാഷ്ട്രയിലും പടക്കങ്ങള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് പരിസ്ഥിതി വകുപ്പു മന്ത്രി രാംദാസ് കദം. മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നവിസിനോട് ഇക്കാര്യം ഉടന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും ആഘോഷസമയങ്ങളില്‍ പരിസ്ഥിതിപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. മലിനീകരണം മൂലം കുട്ടികള്‍ മരിക്കുന്ന അവസ്ഥയും ഇനി ഉണ്ടാവരുത്. മഴയുടെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്കും ഈ മലിനീകരണം കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ നിരോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിരുന്നു. നവംബര്‍ ഒന്നുവരെ ഡല്‍ഹിയില്‍ പടക്കവില്‍പ്പനയ്ക്കും നിരോധനമുണ്ട്.ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷം പരിശോധിക്കും.