Dollar Smuggling Case: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

കസ്റ്റംസ് ഉദ്യോഗസ്ഥർ കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ.    

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 07:43 PM IST
  • സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
  • കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു.
  • ഇതിനിടയിൽ ഡോളര്‍ കടത്ത് കേസില്‍ വിദേശ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെന്നും റിപ്പോർട്ട് ഉണ്ട്.
Dollar Smuggling Case: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

Dollar Smuggling Case: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.  കസ്റ്റംസ് ഉദ്യോഗസ്ഥർ കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ.  

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് (Customs) അറസ്റ്റ് രേഖപ്പെടുത്തിയത്.  കേസില്‍ എം. ശിവശങ്കറിനെ (M. Shivashankar) അറസ്റ്റ് ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. 

Also Read: Covid update: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കില്‍ കേരളം, വൈറസ് വ്യാപനം രൂക്ഷം

ഇതിനിടയിൽ ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) വിദേശ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണെന്നും റിപ്പോർട്ട് ഉണ്ട്. ദുബായില്‍ വിദേശ യൂണിവേഴ്‌സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.  കസ്റ്റംസിന്റെ (Customs) നിഗമനമനുസരിച്ച് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News