#drrobin യൂട്യൂബിൽ 50,000 വീഡിയോസ്; ചരിത്രം കുറിച്ച് റോബിൻ ആരാധകർ; ചുരുങ്ങിയ സമയത്ത് ഇത്രയധികം വീഡിയോസ് ഇതാദ്യം!

ഡോ. റോബിൻ രാധാകൃഷ്‌ണൻ.. ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യൂട്യുബിലും ഇൻസ്റാഗ്രാമിലുമൊക്കെ ഈ പേര് ട്രെൻഡിങ്ങാണ്. 

Written by - ഹരികൃഷ്ണൻ | Last Updated : Dec 1, 2022, 08:47 AM IST
  • യൂട്യുബിലും ഇൻസ്റാഗ്രാമിലുമൊക്കെ ഈ പേര് ട്രെൻഡിങ്ങാണ്
  • അത് നിസ്സാരമായി കാണാൻ കഴിയുന്ന നേട്ടമല്ല
#drrobin യൂട്യൂബിൽ 50,000 വീഡിയോസ്; ചരിത്രം കുറിച്ച് റോബിൻ ആരാധകർ; ചുരുങ്ങിയ സമയത്ത് ഇത്രയധികം വീഡിയോസ് ഇതാദ്യം!

ഡോ. റോബിൻ രാധാകൃഷ്‌ണൻ.. ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യൂട്യുബിലും ഇൻസ്റാഗ്രാമിലുമൊക്കെ ഈ പേര് ട്രെൻഡിങ്ങാണ്. റോബിനെക്കുറിച്ച് എന്ത് വീഡിയോ പോസ്റ്റ് ചെയ്‌താലും അത് കാണാൻ ഒരു മിനിമം പ്രേക്ഷകർ ഇപ്പോഴുമുണ്ട് എന്നതാണ് വാസ്തവം. ഒരുപക്ഷെ ഇത് ആദ്യമായിട്ടായിരിക്കും ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജനങ്ങളുടെ ഉള്ളിൽ അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു മത്സരാർത്ഥി. ഇപ്പോഴിതാ റോബിൻ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അത് നിസ്സാരമായി കാണാൻ കഴിയുന്ന നേട്ടമല്ല.

#drrobin എന്ന ഹാഷ്ടാഗിൽ ഇതുവരെ 50,000 വീഡിയോസാണ് യൂട്യൂബിൽ വന്നിരിക്കുന്നത്. മലയാളത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്ര അധികം നേട്ടം സ്വന്തമാക്കുന്നത്. വെറും 7 മാസത്തെ കാലയളവിലാണ് റോബിൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.  യൂട്യൂബിൽ ഹാഷ്ടാഗ് റോബിൻ എന്ന് യൂട്യൂബ് സെർച്ചിൽ നമ്മൾ നോക്കുമ്പോൾ 50,000 വീഡിയോസ് കാണാൻ സാധിക്കും. 
ഇത് നിസ്സരമായി കാണാൻ സാധിക്കില്ല. കാരണം വർഷങ്ങളായി മലയാള സിനിമയിൽ നിൽക്കുന്നവർക്ക് പോലും ഈ നേട്ടം സ്വന്തമാക്കാൻ വർഷങ്ങൾ എടുത്തപ്പോഴാണ് വെറും 7 മാസത്തെ കാലയളവിൽ റോബിൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റോബിൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയത് മുതൽ വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

സാധാരണയായി ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം വലിയൊരു ബ്രെക്ക് അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അത്രയധികം മത്സരാർത്ഥികൾ ആക്റ്റീവ് ആവാറില്ല. അപ്പോഴാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം മുതൽ വീണ്ടും വൈറലോട് വൈറലാകുന്നത്. നിരവധി ഉദ്ഘാടനങ്ങളാണ് റോബിൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെയ്‌ത്‌ വരുന്നത്. അതിൽ തന്നെ ഓരോ ഉദ്ഘാടനനത്തിനും ഓരോന്നിനും തോൽപ്പിക്കുന്ന തരത്തിലുള്ള ജനാവലിയാണ് കാണാൻ സാധിക്കുന്നത്. പ്രായഭേദമന്യേ റോബിനെ കാണാൻ അത്രമാത്രം ജനങ്ങൾ എത്തിച്ചേരാറുണ്ട്. കുഞ്ഞ് കുട്ടികൾ മുതൽ 90 വയസ്സ് ഉള്ള മുത്തശ്ശനും മുത്തശ്ശിയും വരെ കാണാനായി എത്താറുണ്ട്. ഇതിന്റെയെല്ലാം വീഡിയോകൾ യൂട്യുബിലും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും നിങ്ങൾ തന്നെ കണ്ട് കാണും. 

അതിനിടയിലാണ് റോബിനും ആരതി പൊടിയും തമ്മിലെ പ്രണയവും സോഷ്യൽ മീഡിയ ചർച്ചയാവുന്നത്. 2023 ജനുവരിയിലായിരിക്കും റോബിനും ആരതിയും തമ്മിലെ എൻഗേജ്‌മെന്റ് നടക്കാൻ പോകുന്നത്. അങ്ങനെ ഓരോ ഓരോ കാരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ റോബിൻ വൈറലായിട്ടുണ്ട്. ഈ ഒരു നേട്ടം കൂടി ഇപ്പോൾ റോബിൻ സ്വന്തമാക്കുമ്പോൾ ഇത് തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് റോബിൻ ആരാധകരുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News