Aruvikkara Dam: തലസ്ഥാന നഗരിയിൽ വേനൽക്കാലത്ത് കുടിവെള്ളം മുട്ടുമോ? അരുവിക്കര ഡാം ചെളിയും പായലും മണ്ണും നിറഞ്ഞ നിലയിൽ

Aruvikkara Dam: അടുത്ത മാസത്തോടെ മഴയില്ലങ്കിൽ പൂർണ്ണമായും ഡാമിൽ വരൾച്ച അനുഭവപ്പെടാനാണ് സാധ്യത. ഇതോടെ തലസ്ഥാന ജില്ലയിലെ പ്രധാന പ്രദ്ദേശങ്ങൾ കുടിവെള്ളമില്ലാത്ത അവസ്ഥയിലാകും.  

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 02:56 PM IST
  • ഡാം റിസർവോയറിൽ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു. ഏറെക്കാലമായുള്ള ജനങ്ങളുടെ മുറവിളിക്കൊടുവിലാണ് അരുവിക്കര ഡാം ആഴം കൂട്ടി മണൽ എടുക്കാനുള്ള പദ്ധതി അവിഷ്കരിച്ചത്.
Aruvikkara Dam: തലസ്ഥാന നഗരിയിൽ വേനൽക്കാലത്ത് കുടിവെള്ളം മുട്ടുമോ? അരുവിക്കര ഡാം ചെളിയും പായലും മണ്ണും നിറഞ്ഞ നിലയിൽ

 Thiruvanathapuram: തിരുവനന്തപുരം അരുവിക്കര ഡാമിലാണ് എക്കലും മണ്ണും പായലും നിറഞ്ഞ് ജല സംഭരണ ശേഷി കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ഏകദേശം 50%ത്തോളം ജലമാണ് ഡാമിൽ ഇപ്പോള്‍  സംരക്ഷിക്കാൻ സാധിക്കുന്നത്. 

വേനൽക്കാലം രൂക്ഷമായതോടെ ഇപ്പോൾ വെള്ളം തീരെ കുറവാണ്. തിരുവനന്തപുരം നഗരസഭ , അരുവിക്കര, വെള്ളനാട് , കരകുളം പഞ്ചായത്തുകൾ, നെടുമങ്ങാട് നഗരസഭ തുടങ്ങി പ്രദേശങ്ങളിൽ വേനൽ കാലത്ത് അരുവിക്കര ജല സംഭരിണിയിൽ നിന്ന് വരുന്ന ജലമാണ് ഉപയോഗിക്കുന്നത്. അടുത്ത മാസത്തോടെ മഴയില്ലങ്കിൽ പൂർണ്ണമായും ഡാമിൽ വരൾച്ച അനുഭവപ്പെടാനാണ് സാധ്യത. ഇതോടെ തലസ്ഥാന ജില്ലയിലെ പ്രധാന പ്രദ്ദേശങ്ങൾ കുടിവെള്ളമില്ലാത്ത അവസ്ഥയിലാകും.

Also Read:  Bribe Case Update: 40 ലക്ഷമല്ല, ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കോടികളുടെ നോട്ട് കൂമ്പാരം...!! 

ഡാം റിസർവോയറിൽ മണ്ണ് നീക്കം ചെയ്യണമെന്ന  ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു.  ഏറെക്കാലമായുള്ള ജനങ്ങളുടെ മുറവിളിക്കൊടുവിലാണ് അരുവിക്കര ഡാം ആഴം കൂട്ടി മണൽ എടുക്കാനുള്ള  പദ്ധതി അവിഷ്കരിച്ചത്. 

Also Read:  SBI Rs 295 Deduction: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 295 രൂപ ഡെബിറ്റ് ചെയ്തിട്ടുണ്ടോ? കാരണമിതാണ്

എത്ര അളവിൽ മണൽ ശേഖരം ഉണ്ടെന്ന് കണ്ടെത്താനുള്ള ഡി പി ആർ തയ്യാറാക്കിയിരുന്നു.48 ഹെക്ടർ വിസ്തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ ജലം സംഭരിച്ചു നിർത്താമെന്നിരിക്കെ, നാലു മീറ്ററിലും മൂന്നര മീറ്ററിലും ഒതുങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത്.

ആകെ സംഭരണ ശേഷിയുടെ 50ശതമാനവും മണലും ചെളിയും മാലിന്യവും അടിഞ്ഞു കൂടിയതായാണ് റിപ്പോർട്ട്. പരമാവധി അഞ്ച് ദിവസത്തേയ്ക്കാവശ്യമായ വെള്ളം സംഭരിച്ചു നിർത്താനെ ഇപ്പോൾ കഴിയുന്നുള്ളു.  പ്ലാസ്റ്റിക് മാലിന്യങ്ങൾ യന്ത്രസാമഗ്രികളിൽ കുടുങ്ങി പമ്പിംഗ് മുടക്കം അരുവിക്കര ഡാമിൽ തുടർക്കഥയാണ്‌. ജില്ലയിൽ വിവിധ പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നതും പതിവാണ്.  

പെരുമഴക്കാലത്ത് ജലസംഭരണി നിറഞ്ഞു തുളുമ്പിയ നാളുകളിൽ 30 ശതമാനത്തോളം കുറവ് സംഭവിച്ചതായാണ് അധികൃതരുടെ വിശദീകരണം. നിരവധി പ്രാവശ്യം ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കേണ്ടതായി വന്നു. 86 എം.എൽ.ഡി ചിത്തിരക്കുന്ന് പ്ലാന്‍റിലും 76 എം.എൽ.ഡി ജപ്പാൻ കുടിവെള്ള പ്ലാന്‍റിലുമാണ് പമ്പിംഗ് തടസം പതിവാകുന്നത്. പ്ലാന്‍റുകളിൽ വെള്ളം കടത്തിവിടുന്ന ഇരുമ്പു വലകൾ മാലിന്യം മൂടി വെള്ളം കടക്കാത്ത അവസ്ഥയാണ്. ശേഷിയുടെ പകുതിയും ചെളിയും മണ്ണും മണലും മാലിന്യവും അടിഞ്ഞതാണു ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജലജീവൻ മിഷന്‍റെ പൈപ്പിടൽ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും എന്നാൽ അതിനാവശ്യമായ ജലം വാട്ടർ അതോറിറ്റിക്ക് കൊടുക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മുൻ അരുവിക്കര പഞ്ചായത്ത് പ്രസിഡന്‍റ് കളത്തറ മധു പറഞ്ഞു.

മാലിന്യങ്ങൾ റിസർവോയറിൽ കൊണ്ട് തള്ളുന്നതിരെ ചുറ്റും ഇരുമ്പ് കമ്പി വേലികൾ സ്ഥാപിച്ചങ്കിലും 500മീറ്ററോളം ഭാഗത്ത് ഫെൻസിംഗ് പൂർത്തിയാക്കിയില്ല. ഇറിഗേഷൻ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ചുള്ളിയാർ, മംഗലം ഡാമുകളിൽ മണ്ണും എക്കലും മാലിന്യവും നീക്കം ചെയ്ത മാതൃകയിൽ  അരുവിക്കരയിലും മണൽ നീക്കം നടത്തണമെന്ന് ആവശ്യപ്പെട്ട് ജല അതോറിട്ടി ജീവനക്കാരും നാട്ടുകാരും രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് അനുമതി നല്കിയെങ്കിലും ആഴം കൂട്ടുമ്പോൾ കുടിനീര് കലങ്ങരുത് എന്ന ഉപാധി ഉദ്യോഗസ്ഥരെ വെട്ടിലാക്കുകയായിരുന്നു.

ഡാമുകളുടെ സംഭരണ ശേഷി വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ അതിന്‍റെ ശരിയായ സംരക്ഷണവും അനിവാര്യമാണ്. ഈ വിഷയത്തിലേയ്ക്ക് അധികൃതരുടെ ശ്രദ്ധ പതിയുമെന്ന് പ്രതീക്ഷിക്കാം.... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

  

Trending News