ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച!

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍,

Last Updated : May 22, 2020, 09:16 PM IST
ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച!

കോഴിക്കോട്:ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍,

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരാലി,ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍,

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ:കെ അലിക്കുട്ടി മുസ്ലിയാര്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി,സയ്യിദ് നാസര്‍ ഹൈ ശിഹാബ് 
തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കണം എന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുകയാണ്.

ഈ സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്ക്കാരം വീട്ടില്‍ തന്നെ നടത്തണം എന്നും ആഘോഷങ്ങള്‍ പരിമിത പെടുത്തണം എന്നും ഖാസിമാര്‍ ആവശ്യപെട്ടിട്ടുണ്ട്.
മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് ഖാസിമാര്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്.

ഈ ഞായറാഴ്ച്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണില്‍ ചില ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു

Trending News