ഉപതെരഞ്ഞെടുപ്പില്‍ 80.19 ശതമാനം പോളിംഗ്

വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.19 ശതമാനം പേര്‍ വോട്ടു രേഖപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്ന്(ജനുവരി12) രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചു.  

Last Updated : Jan 12, 2018, 12:07 PM IST
ഉപതെരഞ്ഞെടുപ്പില്‍ 80.19 ശതമാനം പോളിംഗ്

തിരുവനന്തപുരം: വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.19 ശതമാനം പേര്‍ വോട്ടു രേഖപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്ന്(ജനുവരി12) രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചു.  

തെരഞ്ഞെടുപ്പു നടന്ന ജില്ല, ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍. തിരുവനന്തപുരം-ആര്യങ്കോട്-മൈലച്ചല്‍-85.75, നഗരൂര്‍-നഗരൂര്‍-78.90, കൊല്ലം-പടിഞ്ഞാറേ കല്ലട- വിളന്തറ-79.98, നെടുവത്തൂര്‍- തെക്കുംപുറം-71.23, കൊറ്റങ്കര-മാമ്പുഴ-76.04, കോട്ടയം- വാകത്താനം- മരങ്ങാട്-82.75, ഇടുക്കി- കൊന്നത്തടി-മുനിയറ സൗത്ത്-75.75, പാലക്കാട്-കടമ്പഴിപ്പുറം-കോണിക്കഴി-80.10, വടക്കന്‍ഞ്ചേരി- മിച്ചാരംകോട്-76.32, മലപ്പുറം- പോത്തുകല്ല്- ഞെട്ടികുളം-85.05, തിരുവാലി- എ.കെ.ജി നഗര്‍-79.58, എടയൂര്‍- തിണ്ടലം-84.25       

എറണാകുളം- ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍-81.77, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍-92.08, കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം-73.30.

Trending News