മഴക്കാലത്ത് വിവിധ അണുബാധകൾക്കും ഫംഗൽ ഇൻഫക്ഷനുകൾക്കും സാധ്യത കൂടുതലാണ്. ഇത് വിവിധ ചർമ്മരോഗങ്ങൾക്കും കാരണമാകും.
മഴക്കാലത്ത് വിവിധ ചർമ്മപ്രശ്നങ്ങളെ പ്രതിരോധിക്കാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഏതെല്ലാം പാനീയങ്ങൾ സഹായിക്കുമെന്ന് അറിയാം.
നാരങ്ങ വെള്ളം ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്ന മികച്ച പാനീയമാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ഇലക്ട്രോലൈറ്റുകൾ ലഭിക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
പുതിനയിലയും കുക്കുമ്പറും ചേർത്ത വെള്ളം ഉന്മേഷദായകവും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതുമാണ്.
തേങ്ങാവെള്ളം പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് പാനീയമാണ്. ഇത് ഉന്മേഷദായകവും ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നതും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതുമാണ്.
ബാർലി വെള്ളം ശരീരത്തിന് തണുപ്പ് നൽകാനും ദഹനം മികച്ചതാക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ശരീരത്തിന് വേഗത്തിൽ ഹൈഡ്രേഷൻ ലഭിക്കുന്നതിന് ഇലക്ട്രോലൈറ്റ് സപ്ലിമെൻറുകൾ കഴിക്കാവുന്നതാണ്. ഇത് സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ പ്രധാനം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല)