പത്ത് കോടി നൽകി Enrica Lexie കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാല് കോടി രൂപയും ബോട്ടുടമയക്ക് രണ്ട് കോടി രൂപയും നൽകും. സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയും നടത്തിയ ചർച്ചയിലാണ് ധാരണ

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 11:44 AM IST
  • കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാല് കോടി രൂപയും ബോട്ടുടമയക്ക് രണ്ട് കോടി രൂപയും നൽകും
  • സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയും നടത്തിയ ചർച്ചയിലാണ് ധാരണ
  • 2012 ഫെബ്രുവരി 15നാണ് സംഭവം
  • 2013 വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ നാവികർ പീന്നിട് തിരികെയെത്തിയില്ല
പത്ത് കോടി നൽകി Enrica Lexie കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു

ന്യൂ ഡൽഹി ഇറ്റാലിയൻ നാവിക സേന ഉദ്യോ​ഗസ്ഥരുടെ വെടിയേറ്റ മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ച കേസ് (Enrica Lexie Case) ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരമായി പത്ത് കോടി രൂപ നൽകി കേസ് അവസാനിപ്പിക്കാൻ ധാരണയായിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. അന്തരാഷ്ട്ര ആ‌ർബിറ്ററി ട്രിബ്യുണലിന്റെ ഉത്തരവിനെ തുടർന്നാണ് നഷ്ട പരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നത്. 2012ൽ എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശിയായ വാലന്റൈൻ ജലസ്റ്റിനും കന്യാകുമാരി സ്വദേശി അജേഷ് പിങ്കുമാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പട്ടുവരുടെ കുടുംബങ്ങളുമായി നടത്തിയ ചർച്ചയിൽ ഇരുവരുടെയും കുടുംബത്തിന് നാല് കോടി രൂപയും ബോട്ടുടമയക്ക് രണ്ട് കോടി രൂപയും നൽകാമെന്ന് ധാരണയായി എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ (Ministry of External Affairs) വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന സർക്കാരാണ് ഇറ്റാലി എംബസിയുമായിട്ട് ചർച്ച നടത്തിയത്. 

ALSO READ: ഇന്ന് മകര വിളക്ക്: ദർശനാനുമതി 5000 പേർക്ക് മാത്രം

ചർച്ചയിൽ കേരള സർക്കാർ 15 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്ത് കോടിയെ നൽകാനകുയെന്ന് ഇറ്റാലിയൻ (Italy) സർക്കാർ അറിയിക്കുകയായിരുന്നു.  എന്നാൽ ബന്ധുക്കൾക്കും ആശ്രിതർക്കും മാത്രമായി നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പരാതി നൽകിട്ടുണ്ട്.

ALSO READ: Trump അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത് Impeachment ചെയ്യുപ്പെടുന്ന പ്രസിഡന്റ്: 10 റിപ്പബ്ലിക്കൻ അം​ഗങ്ങളുടെ വോട്ട് ട്രമ്പിനെതിരെ

2012 ഫെബ്രുവരി 15നാണ് സംഭവം നടക്കുന്നത്. വൈകിട്ട് മത്സ്യ ബന്ധനത്തിനായി പോയ സെന്റ് ആന്റണി എന്ന ബോട്ടിന് നേരെ എൻറിക്ക ലെക്സി എന്ന എണ്ണ കപ്പിലിൽ നിന്ന് 20 റൗണ്ട് വെടി ഉതർത്തത്. തുടർന്ന് ബോട്ടിൽ ഉണ്ടായിരുന്ന 11 പേരിൽ ജെലിസ്റ്റിനും അജീഷും കൊല്ലപ്പെടുകയായിരുന്നു. പിന്നീട് കോസ്റ്റൽ പൊലീസും നാവിക സേനയും ചേർന്ന് കപ്പൽ തീരത്തെത്തിച്ചു. തുടർന്ന് രണ്ട് ഇറ്റാലിയൻ നാവിക ഉദ്യോ​ഗസ്ഥരെ അറസ്റ്റ ചെയ്യുകയും ചെയ്തു. പിന്നീട് NIA കേസ് ഏറ്റെടുത്ത് അന്വേഷിച്ചു. 2013ൽ സുപ്രീം കോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് വോട്ട് ചെയ്യാൻ പോയ പ്രതികളായ നാവികർ തിരികെ എത്തിട്ടുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News