ഇന്ന് മകര വിളക്ക്: ദർശനാനുമതി 5000 പേർക്ക് മാത്രം

രാവിലെ മകരസംക്രമ പൂജ നടക്കും. വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 09:32 AM IST
  • രാവിലെ മകരസംക്രമ പൂജ നടക്കും
  • വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും
  • മകര വിളക്ക് ദർശനത്തിന് 5,000 ഭക്തർക്ക് മാത്രമാണ് പ്രവേശന അനുമതി
  • പർണശാലകൾ കെട്ടുന്നത് സർക്കാർ വിലക്കിട്ടുണ്ട്
ഇന്ന് മകര വിളക്ക്: ദർശനാനുമതി 5000 പേർക്ക് മാത്രം

പത്തനംതിട്ട: ശബരിമലയിൽ മകരം ജ്യോതി ഇന്ന് തെളിയും. മകരവിളക്കിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തായായിയെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു  അറിയിച്ചു. രാവിലെ മകരസംക്രമ പൂജ നടക്കും വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമമ്പലമേട്ടിൽ മകര ജ്യോതി തെളിയും.

കോവിഡിനെ തുടർന്ന് ഇത്തവണ മകര വിളക്ക് ദർശനത്തിന് 5,000 ഭക്തർക്ക് മാത്രമാണ് പ്രവേശന അനുമതി. കഴി‍‍ഞ്ഞ വർഷം 3 ലക്ഷത്തിൽ അധികം ഭക്തർ ദർശനം നടത്തിയിരുന്നു. മകരജ്യോതി ദർശിച്ചതിന് ശേഷം രാത്രി ഒമ്പത് മണിയോടെ ഭക്തർ മലയിറങ്ങണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത്തവണ പർണശാലകൾ കെട്ടുന്നത് സർക്കാർ വിലക്കിട്ടുണ്ട്. ഭക്തർക്കായിയുള്ള അപ്പം അരവണ തുടങ്ങിയ പ്രസാദങ്ങൾ ബോ‌ർഡ് (Travancore Devasom Board) ആവശ്യത്തിന് കരുതിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ പറഞ്ഞു. 

ALSO READ: കഴിഞ്ഞ വർഷത്തേതിന്റെ പകുതി പോലുമില്ല: ശബരിമലയിൽ വരുമാനം കുറവ്

മകരവിളക്ക് ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനും നേതൃത്വം നൽകുന്നതിനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ (Kadakampally Surendran) കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തി ചേർന്നു. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ മന്ത്രിയും ദേവസ്വം ബോ‌ർഡ് പ്രസിഡന്റും മറ്റ് ബോ‌ർഡ് പ്രതിനിധികളും ചേർന്ന് സ്വീകരിക്കും. 

മകര ജ്യോതിയെ തുടർന്ന് കനത്ത് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മകര ജ്യോതി ദർശനം ലഭിക്കുന്ന സ്ഥലങ്ങളിൽ എല്ലാം കനത്ത സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി പി.ബി.രാജീവ് അറിയിച്ചു. ഇന്ന് രാവിലെ മുതൽ തന്നെ ശബരിമലയോട് (Sabarimala) ചേർന്ന പ്രദേശങ്ങളിൽ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ചെത്തോങ്കര വഴി നിലയ്ക്കലിലേക്ക് പോകാൻ വാഹനങ്ങൾ അനുവദിക്കില്ല.പകരം  മന്ദിരംപടി വടശേരിക്കര വഴി നിലയ്ക്കലിലേക്ക് പോകാൻ സാധിക്കും.

ALSO READ: ആരോഗ്യശാന്തിക്കായി ആശ്രയിക്കാം ധർമ്മശാസ്താവിനെ..

മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ കുടിവെള്ളം മറ്റ് സൗകര്യങ്ങൾ കരുതിട്ടുണ്ടെന്ന് ദേവസ്വം ബോ‌ർഡ് അറിയിച്ചിട്ടുണ്ട്. മകര വിളക്കിനെ (Makara Vilakku) തുടർന്ന് പത്തനംതിട്ടയിൽ ഇന്ന് സംസ്ഥാന സർക്കാർ പ്രദേശിക അവധി പ്രഖ്യാപിച്ചുയെന്ന് ജില്ല കളക്ടർ അറിയിച്ചു.

കോവിഡിനെ തുടർന്ന് ഈ മണ്ഡലക്കാലത്ത് ആദ്യം 1000 ഭക്തർക്കായിരുന്ന ദർശനാനുമതി ലഭിച്ചിരുന്നത്. പിന്നീട് അത് 2000മായി ഉയർത്തുകയും ചെയ്തു. ‌പമ്പ (Pamba) സ്നാനം ഒഴുവാക്കി ഷവർ സംവിധാനം സർക്കാർ ഏർപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News