Forest robbery case: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ

കേരളത്തിലെ അമ്പതോളം പരിസ്ഥിതി സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 04:20 PM IST
  • റവന്യൂ വകുപ്പിന്റെ വിവാദ സർക്കുലർ നിയമവിരുദ്ധമാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു
  • ഈ ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സർക്കാർ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്
  • റവന്യൂ-വനം മന്ത്രിമാരും അവരുടെ ഓഫീസുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരും മരം മുറിക്ക് അനുവാദം കൊടുത്ത നിയമവിരുദ്ധ ഉത്തരവുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്
  • വിവാദമായ സാഹചര്യത്തിൽ റദ്ദാക്കിയ ഉത്തരവിൽ ഈ നിയമവിരുദ്ധത വ്യക്തമാക്കുന്നുണ്ടെന്നും പരിസ്ഥിതി സംഘടനകൾ ആരോപിച്ചു
Forest robbery case: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിലിൽ നടന്ന മരം കൊള്ളയും (Forest robbery) കേരളത്തിൽ പലയിടങ്ങളിലും പട്ടയ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് കടത്തിയ സംഭവവും സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ. കേരളത്തിലെ അമ്പതോളം പരിസ്ഥിതി സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും (Chief Minister) കത്തയച്ചിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ വിവാദ സർക്കുലർ നിയമവിരുദ്ധമാണെന്നും  ഈ ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സർക്കാർ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരിസ്ഥിതി സംഘടനകൾ ആരോപിച്ചു. റവന്യൂ-വനം മന്ത്രിമാരും അവരുടെ ഓഫീസുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരും മരം മുറിക്ക് അനുവാദം കൊടുത്ത നിയമവിരുദ്ധ ഉത്തരവുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്  എന്ന കാര്യത്തിൽ സംശയമില്ലെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.

ALSO READ: Forest robbery case: വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ച് കടത്തിയത് 15 കോടിയുടെ മരങ്ങൾ; ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

വിവാദമായ സാഹചര്യത്തിൽ റദ്ദാക്കിയ ഉത്തരവിൽ ഈ നിയമവിരുദ്ധത വ്യക്തമാക്കുന്നുണ്ട്. എന്നാൽ മരം മുറിക്ക് കാരണമായ ഉത്തരവുകളിൽ  വീഴ്ച പറ്റിയിട്ടില്ലായെന്ന് ഒരന്വേഷണവുമില്ലാതെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും, അന്നത്തെ റവന്യൂ മന്ത്രിയും (Revenue Minister), സിപിഐ സംസ്ഥാന സെക്രട്ടറിയും അടക്കം നിലപാട് എടുത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാർ അന്വേഷണം ഫലപ്രദമാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട്  മരം കൊള്ളയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും അതിൽ ഇടപെട്ട മന്ത്രിമാരെയും  ഉദ്യോഗസ്ഥരെയും പാർട്ടികളെയും അടക്കമുള്ള എല്ലാ ഇടപെടലുകളും അന്വേഷണവിധേയം ആക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പരിസ്ഥിതി സംഘനടകൾ വ്യക്തമാക്കി.

അതുപോലെ, ഇത്തരം സർക്കാർ നടപടികൾ ആദിവാസികളുടെയും (Tribal people) കർഷകരുടെയും പേരിലാണ് നടക്കുന്നത് എന്നത് ദൗർഭാഗ്യകരം ആണെന്നും  അവർ അഭിപ്രായപ്പെട്ടു.  ഈ മരം കൊള്ളയിൽ ഏറ്റവും അധികം കബളിപ്പിക്കപ്പെട്ടതും കുടുങ്ങിയതും ആദിവാസികളും കർഷകരുമാണ്. ഇത്തരത്തിൽ ആദിവാസികളുടെയും കർഷകരുടെയും പേര് പറഞ്ഞ് മരംകൊള്ളക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണം എന്നും  പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. കർഷകർക്ക് നിലവിലുള്ള നിയമങ്ങളും  ചട്ടങ്ങളും അനുവദിക്കുന്ന രീതിയിൽ അവകാശപ്പെട്ട ഭൂമിയിൽ നിന്ന്  മരം മുറിക്കാനുള്ള അവകാശം  സത്യസന്ധമായും സുതാര്യമായും സുവ്യക്തമായും നൽകുന്ന നിയമഭേദഗതി കൊണ്ടുവരണം എന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News