തിരുവനന്തപുരം: സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് അധികൃതർ. ഏപ്രിൽ 13 മുതൽ മരുന്ന് വിലക്കുറവിൽ ലഭ്യമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര സർക്കാർ വില വർധിപ്പിക്കും. ഈ സാഹചര്യത്തിലാണ് നടപടി. ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകുന്നത് തുടരും.
പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്ജോഷി അഭ്യർഥിച്ചു. മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സപ്ലൈക്കോ അധികൃതർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് സപ്ലൈക്കോയുടെ 96 മെഡിക്കൽ സ്റ്റോറുകളാണ് ഉള്ളത്. കൂടാതെ അഞ്ച് മെഡിസിൻ ഡിപ്പോകളും സപ്ലൈക്കോയ്ക്ക് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...