മങ്കിപോക്സ്: ഉറവിടം വ്യക്തമല്ലാത്തത് വെല്ലുവിളി; സമൂഹവ്യാപനമുണ്ടോ എന്നും സംശയമെന്നും വിദഗ്ധർ

കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച അതേ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ മങ്കി പോക്സ് വ്യാപനവും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 07:31 AM IST
  • ഉറവിടമറിയാത്തത് ആശങ്കയാകുന്നുവെന്ന് എയിംസ് വിദഗ്ധൻ
  • മങ്കി പോക്സ് വ്യാപനതോത് കൊവിഡിനേക്കാൾ കുറവാണ്
  • കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമായേക്കും
മങ്കിപോക്സ്: ഉറവിടം വ്യക്തമല്ലാത്തത് വെല്ലുവിളി;  സമൂഹവ്യാപനമുണ്ടോ എന്നും സംശയമെന്നും വിദഗ്ധർ

ലോക രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ച് മറ്റൊരു മഹാമാരി കൂടി പടർന്നു പിടിക്കുകയാണ്. മങ്കി പോക്സ് വ്യാപനത്തിൽ ഉറവിടമറിയാത്തത് ആശങ്കയാകുന്നുവെന്ന് എയിംസ് വിദഗ്ധൻ . സമൂഹവ്യാപനമായോ എന്നും വിദഗ്ധർ സംശയിക്കുന്നു. മങ്കി പോക്സ് വ്യാപനതോത് കൊവിഡിനേക്കാൾ കുറവാണ്. എന്നാൽ കൊവിഡിനേക്കാൾ മരണ നിരക്ക് കൂടുതൽ ആണ്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമായേക്കും. ഇപ്പോൾ പടരുന്നത് തീവ്രത കുറഞ്ഞ വകഭേദം ആണെന്നും വിലയിരുത്തുന്നു.

കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച അതേ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ മങ്കി പോക്സ് വ്യാപനവും തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള നിലവിലെ സംവിധാനം തന്നെ മങ്കി പോക്സിനും ഫലപ്രദമാകും. കുട്ടികളിലും, പ്രതിരോധ ശേഷി കുറഞ്ഞവരിലും മങ്കി പോക്സ് ഗുരുതരമാകാൻ ഇടയുണ്ടെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധൻ പറയുന്നു.

സാധാരണ നിലയിൽ ആഫ്രിക്കയിൽ മാത്രം വ്യാപിച്ചിരുന്ന രോഗം ഇത്രയധികം രാജ്യങ്ങളിൽ പടരുന്നുവെന്നത് ജാഗ്രതയുണ്ടാകേണ്ട വിഷയമാണ്. ഇപ്പോഴുണ്ടായ വ്യാപനത്തിൻറെ യഥാർത്ഥ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയാണെന്നും ഡോക്ടർ പറയുന്നു. ഇപ്പോൾ പടരുന്നത് വൈറസിൻറെ പശ്ചിമ ആഫ്രിക്കൻ വകഭേദമായതിനാൽ രോഗത്തിൻറെ തീവ്രത കുറവാണ്. ദീർഘനേരം അടുത്തിടപഴകിയവരിൽ മാത്രമേ രോഗം വ്യാപിക്കുന്നുള്ളുവെന്നും  റിപ്പോർട്ട് വ്യക്തമാക്കുന്നു. വസൂരിക്കെതിരെ എടുക്കുന്ന വാക്സിൻ മങ്കി പോക്സിനും ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. എന്നാൽ 1980ൽ രാജ്യം വസൂരി മുക്തമായതിന് ശേഷം വാക്സീൻ വിതരണവും നിർത്തിയിരുന്നു.

അതേകമയം മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുണ്ടാകുക.സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്. ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാക്കിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News