എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

Last Updated : Nov 1, 2017, 05:56 PM IST
എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

സാഹിത്യത്തിന് സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ.സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിർണയിച്ചത്. 

 ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു.

1946മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്‍റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 

Trending News