B Sashikumar passed away: പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

B Sashikumar passed away: ആകാശവാണി ആർട്ടിസ്റ്റുകൂടിയായിരുന്നു ശശികുമാർ.   മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും ബി.ശശികുമാർ രചിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 09:57 AM IST
  • പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ അന്തരിച്ചു
  • ശനിയാഴ്ച രാത്രി 7:30 ഓടെ ജഗതിയിലെ വർണത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്
  • അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കർറിന്റെ അമ്മാവനാണ്
B Sashikumar passed away: പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7:30 ഓടെ ജഗതിയിലെ വർണത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കർറിന്റെ അമ്മാവനാണ്.  

Also Read: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

ആകാശവാണി ആർട്ടിസ്റ്റുകൂടിയായിരുന്നു ശശികുമാർ.   മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും ബി.ശശികുമാർ രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും, കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും ബി.ശശികുമാർ നേടിയിട്ടുണ്ട്.  സ്വാതിതിരുനാൾ കോളജിൽ നിന്നും ഗാനഭൂഷണവും ഗാനപ്രവീണും പാസായിട്ടുണ്ട്. സ്വാതിതിരുനാൾ സംഗീത കോേളജിൽ അധ്യാപകനായിരുന്നു. വയലിൻ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും ബി.ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്.

Also Read: ഈ രാശിക്കാരുടെ ദിനം ഇന്ന് സൂര്യനെപ്പോലെ തിളങ്ങും നിങ്ങളും ഉണ്ടോ?

എം.കെ.ഭാസ്‌കരപ്പണിക്കരുടെയും ജി. സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിലായിരുന്നു ബി.ശശികുമാർ ജനിച്ചത്. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News