റബര്‍ വിലയിടിവിനെതിരെ കര്‍ഷകപ്രക്ഷോഭം: റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ കര്‍ഷകപ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.

Edited by - Zee Malayalam News Desk | Last Updated : Nov 24, 2022, 04:47 PM IST
  • കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്, പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനുമുമ്പില്‍ എത്തിച്ചേരും.
  • കര്‍ഷകമാര്‍ച്ചില്‍ പങ്കുചേരുവാന്‍ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ വാഹനങ്ങള്‍ കോട്ടയം കളക്ട്രേറ്റിനു എതിര്‍വശത്തുള്ള ലൂര്‍ദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.
  • നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരിക്കും.
റബര്‍ വിലയിടിവിനെതിരെ കര്‍ഷകപ്രക്ഷോഭം: റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

കോട്ടയം: റബര്‍ വിലയിടിവിനെതിരെ അടിയന്തര ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും (എന്‍എഫ്ആര്‍പിഎസ്) സംയുക്ത നേതൃത്വത്തില്‍ നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷക പ്രതിഷേധമാര്‍ച്ച് നടത്തും.    

കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്,  പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനുമുമ്പില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരിക്കും. 

Read Also: വർക്കല നഗരസഭയിലും സമരം: പണം തട്ടാൻ ശ്രമിച്ചതിൽ എൽഡിഎഫ് നേതാക്കൾക്ക് പങ്കെന്ന് ബിജെപി

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, താഷ്‌കന്റ് പൈകട തുടങ്ങി വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. കര്‍ഷകമാര്‍ച്ചില്‍ പങ്കുചേരുവാന്‍ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ വാഹനങ്ങള്‍ കോട്ടയം കളക്ട്രേറ്റിനു എതിര്‍വശത്തുള്ള ലൂര്‍ദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. തുടര്‍ന്ന് കര്‍ഷകര്‍ ലൂര്‍ദ് പള്ളിയുടെ പ്രധാന കവാടത്തിനുസമീപം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്. 

റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ കര്‍ഷകപ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും. 
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News