K.N Balagopal: കേന്ദ്ര വിഹിതം വേണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം; ആരോപണവുമായി കെഎൻ ബാലഗോപാൽ

K.N Balagopal against Central Govt: ഹർജി പിൻവലിച്ചാലെ വിഹിതം തരികയുള്ളൂ എന്നത് പറയുന്നത് ശരിയല്ലെന്നും കെഎൻ ബാലഗോപാൽ  

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 11:56 PM IST
  • കേന്ദ്ര വിഹിതം അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ്.
  • മാർച്ച് 6,7 തീയതികളിൽ കോടതിയിൽ വിശദവാദം ഉണ്ടാകും.
  • കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നാണ് കേരളം സുപ്രീം കോടതിയിൽ അറിയിച്ചത്.
K.N Balagopal: കേന്ദ്ര വിഹിതം വേണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം; ആരോപണവുമായി കെഎൻ ബാലഗോപാൽ

സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ഹർജി പിൻവലിച്ചെങ്കിൽ മാത്രമെ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ലന്നും ധനമന്ത്രി വ്യക്തമാക്കി. 

ഹർജി ഇല്ലെങ്കിലും സംസ്ഥാനത്തിന് കേന്ദ്രം തരേണ്ടതാണ്. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് നമ്മൾ ചോദിക്കുന്നത്. മാർച്ച് 6,7തീയതികളിൽ കോടതിയിൽ വിശദമായ വാദം ഉണ്ടന്നും ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു.

ALSO READ: ജർമനിയിലേയ്ക്ക് കൂടുതൽ തൊഴിലവസരം: നോര്‍ക്ക-ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കം

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ ആരോപിക്കുന്നത്. 

വയനാട്ടിലെ വന്യമൃഗ ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായവുമായി ബോബി ചെമ്മണ്ണൂർ

വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബോബി ചെമ്മണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം കൈമാറി. കാട്ടാനാ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷ്, വെള്ളച്ചാൽ പോൾ , വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ്, എന്നിവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. 

തുക ചെക്കായി ജന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.  കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ ശരത്തിനും രണ്ട് ലക്ഷം രൂപ ചികിത്സാ സഹായം കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News