Munnar : രാഷ്ട്രീയ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചതായി മുൻ ദേവികുളം എംഎൽഎയും, സിപിഎം പാർട്ടി അംഗവുമായിരുന്ന എസ് രാജേന്ദ്രൻ (S Rajendran) അറിയിച്ചു. എട്ട് മാസങ്ങളായി താൻ ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടില്ലെന്നും, മറ്റൊരു പാർട്ടിയിലേക്കും താൻ പോകില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.
തനിക്ക് മറ്റ് പാർട്ടികളുടെ ചിന്താഗതിയുടെ യോജിച്ച് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ പോകട്ടെഎന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഈ പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കൾ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹത്തെ പറഞ്ഞു.
ALSO READ: S Rajendran : മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കി; ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ
ഇന്നലെ ജനുവരി 28 നാണ് എസ് രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് എസ് രാജേന്ദ്രനെ പുറത്താക്കിയിരിക്കുന്നത്. സസ്‌പെൻഷനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിനോട് ആവശ്യപ്പെട്ടത്.
ALSO READ: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മലപ്പുറത്ത് കണ്ടെത്തി
ഇതിന് മുമ്പ് എസ് രാജേന്ദ്രൻ സിപിഐയിലേക്ക് കൂറ് മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ മുൻ എംഎൽഎ എസ് രാജേന്ദ്രൻ ശ്രമിച്ചതായി കണ്ടെത്തി. എതിർ സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും കണ്ടെത്തിയിരുന്നു.
ALSO READ: എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും
അതേസമയം ജാതിയുടെ പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ തനിക്ക് നേതൃപദവിയിലിരിക്കാൻ ആഗ്രഹമില്ലെന്നും അറിയിച്ചു. ഇത് താൻ ഇതിനോടകം തന്നെ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പാർട്ടി കണ്ടെത്തിയത് കൊണ്ടാകാം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...