ശ്രീജിത്തിനെതിരായ കേസ്;പൊലീസിനെതിരെ സെന്‍കുമാര്‍!

ശ്രീജിത് രവീന്ദ്രനെ അറെസ്റ്റ്‌ ചെയ്ത കേരളാ പൊലീസിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.

Last Updated : Feb 27, 2020, 07:17 PM IST
ശ്രീജിത്തിനെതിരായ കേസ്;പൊലീസിനെതിരെ സെന്‍കുമാര്‍!

തിരുവനന്തപുരം:ശ്രീജിത് രവീന്ദ്രനെ അറെസ്റ്റ്‌ ചെയ്ത കേരളാ പൊലീസിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം വളർത്തും വിധം പരാമർശം നടത്തിയത്തിനാണ്  ആര്‍എസ്എസ് പ്രവർത്തകനായ ശ്രീജിത് രവീന്ദ്രനെ പോലീസ്​ അറസ്റ്റ് ചെയ്തത്.

അഗളി കള്ളമല സ്വദേശിയാണ് ശ്രീജിത്ത്​ രവീന്ദ്രന്‍.ഇയാളെ അഗളി പോലീസ്​ രാവിലെ വീട്ടിലെത്തി കസ്​റ്റഡിയിലെടുക്കുകയും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അറസ്​റ്റ്​ രേഖപ്പെടുത്തുകയുമായിരുന്നു.

അഭിഭാഷകനായ ഇയാള്‍ക്കെതിരെ 8 പരാതികളാണ് ലഭിച്ചത്. മതസ്​പർധ വളർത്തൽ കുറ്റം​ ചുമത്തിയാണ്​ ഇയാള്‍ക്കെതിരെ കേസെടുത്തത്​​.ജാമ്യമില്ലാത്ത കുറ്റമാണിത്​​.
ഇയാളുടെ സ്വന്തം വീഡിയോയിലൂടെയാണ്​ ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്.

ഈ അറെസ്റ്റിനെതിരെയാണ് ടിപി സെന്‍കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.

"മോദിജിയെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന 'അമ്മ...ഇന്ത്യ വിഘടിപ്പിക്കണം എന്ന് പറഞ്ഞ റാനിയ... പ്രകോപനപരമായ പ്രസംഗം നടത്തിയ കമാൽ പാഷയും ഫസൽ ഗഫൂറും ...

മുകളിൽ പറഞ്ഞ " മതേതരർ “ എല്ലാം സ്വന്തം വീട്ടിൽ സുഖമായി ഇരിക്കുന്നു ..ശ്രീജിത്ത് രവീന്ദ്രൻ എന്ന ദളിത് യുവാവ് ജയിലിലും" തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാര്‍ പറയുന്നു. മുന്‍ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,

Trending News