M.R Vijayabhaskar Arrest: 100 കോടിയുടെ ഭൂമിതട്ടിപ്പ്; തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽ

Former Tamil Nadu Minister Arrested: വ്യാജരേഖ ചമച്ച് നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സിബിസിഐഡി ആണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2024, 03:29 PM IST
  • വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രസഹ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്
  • അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു
M.R Vijayabhaskar Arrest: 100 കോടിയുടെ ഭൂമിതട്ടിപ്പ്; തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽ

തൃശൂർ: നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ അറസ്റ്റിൽ. തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണ് വിജയഭാസ്കറിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സിബിസിഐഡി ആണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്.

വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രസഹ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.

ALSO READ: മയക്കുമരുന്നു കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അറസ്റ്റിൽ

പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്ന് തമിഴ്നാട് സിബിസിഐഡിയാണ് മന്ത്രിയെയും കൂട്ടാളിയെയും പിടികൂടിയത്.

പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. വിജയഭാസ്കർ കേരളത്തിൽ ഒളിച്ചുതാമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News