പാവപ്പെട്ട ഗൾഫ് മലയാളികൾക്ക് നാട്ടിലെത്താൻ സൗജന്യ ടിക്കറ്റുമായി മമ്മൂട്ടി

അപേക്ഷിക്കുന്നവരിൽ നിന്നും സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്.   

Last Updated : May 12, 2020, 01:55 AM IST
പാവപ്പെട്ട ഗൾഫ് മലയാളികൾക്ക് നാട്ടിലെത്താൻ സൗജന്യ ടിക്കറ്റുമായി മമ്മൂട്ടി

പാവപ്പെട്ട ആശ്രയിക്കാൻ ആരുമില്ലാത്ത മലയാളികളായ ഗൾഫ് നിവാസികൾക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റുമായി സൂപ്പർ താരം മമ്മൂട്ടി.   

സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടിവിയുടെ 'കൈകോര്‍ത്ത് കൈരളി' പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നൽകും. 

Also read: Lock down നീട്ടിയേക്കുമെന്ന് സൂചന; എട്ടു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു 

അപേക്ഷിക്കുന്നവരിൽ നിന്നും സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്. സഹായം വേണ്ടവര്‍ freetickets@kairalitv.in എന്ന ഇ മെയില്‍ വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. 

Also read: ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റുമായി 

പരിപാടിയുടെ നടത്തിപ്പിനായി മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായുള്ള സമിതിക്ക്‌ രൂപം നൽകിയിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് ഡയറക്‌ടര്‍ ഒ. വി മുസ്‌തഫ, കൈരളി ടിവി ഡയറക്‌ടര്‍ വി. കെ മുഹമ്മദ് അഷ്‌റഫ്, പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

Trending News