Lock down നീട്ടിയേക്കുമെന്ന് സൂചന; എട്ടു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു

ഇന്നു നടത്തിയ കൂടിക്കാഴ്ചയിൽ എട്ടു സംസ്ഥാനങ്ങളാണ് lock down നീട്ടാൻ വേണ്ടി ആവശ്യമുന്നയിച്ചത്.   

Last Updated : May 12, 2020, 01:09 AM IST
Lock down നീട്ടിയേക്കുമെന്ന് സൂചന; എട്ടു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു

ന്യുഡൽഹി:  കോറോണ മഹാമാരി രാജ്യത്ത് താണ്ഡവം ആടുന്ന ഈ സാഹചര്യത്തിൽ lock down നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്.  മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ആറു മണിക്കൂർ യോഗത്തിന് ശേഷമാണ് ഇങ്ങനൊരു റിപ്പോർട്ട് വന്നിരിക്കുന്നത്. 

Also read: Corona കാലത്ത് പിടിച്ചു നിൽക്കാൻ Narendra Modi യുടെ ആയുർവേദ ഫോർമുല 

നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശവും സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങൾക്ക് നല്കുമെന്നാണ് സൂചന. ഈ മാസം പതിനഞ്ചാം തീയതിക്കകം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായുള്ള നിർദ്ദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നു നടത്തിയ കൂടിക്കാഴ്ചയിൽ എട്ടു സംസ്ഥാനങ്ങളാണ് lock down നീട്ടാൻ വേണ്ടി ആവശ്യമുന്നയിച്ചത്.  തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, പഞ്ചാബ്, അസം, തെലങ്കാന, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ  സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്.   മെയ് 31 വർ ഒരു സർവീസും അതായത് ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് തമിഴ്നാട് മുഖ്യൻ പളനിസ്വാമി ആവശ്യപ്പെട്ടിരുന്നു.  തമിഴ്നാട്ടിൽ കോറോണ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. 

Also read: ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റുമായി Qatar Airways 

lock down നേരത്തെ നീട്ടിയതായി തെലങ്കാന സർക്കാരും വ്യക്തമാക്കി.  എല്ലാഅ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചശേഷമാണ് lock down നീട്ടിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്കിയത്.  മെയ് 17 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും സൂചനയുണ്ട്.    

Trending News