മുക്കത്ത് വൻ കള്ളനോട്ടു വേട്ട

മുക്കത്ത് വൻ കള്ളനോട്ട് വേട്ട. പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടി കൂടി. 

Last Updated : Feb 7, 2018, 08:59 PM IST
മുക്കത്ത് വൻ കള്ളനോട്ടു വേട്ട

മുക്കം: മുക്കത്ത് വൻ കള്ളനോട്ട് വേട്ട. പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടി കൂടി. 

മുക്കത്തും, സേലത്തും വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സേലം സ്വദേശികളായ സുരേഷ്കുമാർ (35) നിര്‍മ്മല (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മുക്കത്ത് വെച്ച് കള്ളനോട്ട് കൈമാറാൻ ശ്രമം നടക്കുന്നുണ്ടെന്ന് കോഴിക്കോട് റൂറൽ എസ്.പി.കെ പുഷ്കരന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോഡ്ജിൽ വെച്ച് സുരേഷ് കുമാർ പിടിയിലായത്.  

500 ന്‍റെയും നൂറിറേയും  നോട്ടുകളടങ്ങിയ 50000 രൂപയുടെ കള്ളനോട്ടുമായാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കള്ളനോട്ട് കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്നും സേലം സ്വദേശിയായ നിർമ്മലയും മറ്റൊരാളും ചേർന്നാണ് നിർമ്മിച്ച് വിതരണം ചെയ്യുന്നതെന്നും കണ്ടെത്തി. 

നിർമ്മല കിഴഞ്ഞ വർഷം തൃശ്ശൂർ  ജില്ലയിലെ മണ്ണുത്തിയിൽ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായിരുന്നെന്നും ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ട് നിർമ്മാണം നടത്തുന്നുണ്ടെന്നും പ്രതി സുരേഷിൽ നിന്നും ലഭിച്ച വിവരമാണ് അന്വേഷണ സംഘത്തിന് സഹായകരമായത്. പിടികൂടുമ്പോൾ ഇവരുടെ  കൈവശം 2000 ,500 ,200 ,100 എന്നിവയുടെ 10 ലക്ഷത്തോളം കള്ളനോട്ടുകളും ഉണ്ടായിരുന്നു.

2017 മെയ് മാസത്തിൽ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നിർമ്മല ഉൾപ്പട്ട തമിഴ്നാട്ടുകാരായ നാലംഗ സംഘത്തെ സ്കോർപിയോ കാർ സഹിതം മണ്ണുത്തി പൊലീസ് പിടികൂടിയിരുന്നു. നിർമ്മലയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. 3 മാസത്തിന് ശേഷം ആ കേസിൽ ജാമ്യത്തിലിറങ്ങിയ നിർമ്മല വീണ്ടും കള്ളനോട്ടു നിർമ്മാണവും വിതരണവും നടത്തി വരുന്നതിനിടയിലാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്

പ്രതിയായ നിർമ്മല സേലത്ത് വൻ ചിട്ടികൾ നടത്തി ആളുകളെ കബളിപ്പിച്ചിട്ടുണ്ട്. എത്രത്തോളം കള്ളനോട്ട് അടിച്ചിട്ടുണ്ടെന്നും വിപണിയിലെത്ര ഇറക്കിയിട്ടുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും അന്വേഷിച്ചുവരികയാണ്.

കോഴിക്കോട് റൂറൽ എസ്.പിയുടെ കീഴിൽ കഴിഞ്ഞ 3 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുസംഘങ്ങളെ പിടികൂടുന്നത്. 

Trending News