ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാരിനില്ല:മന്ത്രി വി ശിവൻകുട്ടി

ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 07:45 PM IST
  • സ്കൂൾ അധികൃതരും പി ടി എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക
  • ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന കാര്യം പരിഗണിക്കുക
  • നടപടിക്രമങ്ങൾ ഇതായിരിക്കെ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില കോണുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്
ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാരിനില്ല:മന്ത്രി വി ശിവൻകുട്ടി

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത്തരത്തിലുള്ള പ്രചരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളിൽ ആരും വീണ് പോകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. സ്കൂൾ അധികൃതരും പി ടി എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക. ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന കാര്യം പരിഗണിക്കുക.

നടപടിക്രമങ്ങൾ ഇതായിരിക്കെ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില കോണുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അവർ ഇതിൽ നിന്ന് പിന്മാറണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News