നൽകിയത് 5 മില്യൺ യൂറോ; വൈക്കം വിശ്വൻറെ മരുമകനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ബാംഗ്സൂരിൽ ഇതിനായി പ്രത്യേകം പ്ലാൻറ് സ്ഥാപിക്കാം എന്ന് അറിയിച്ചിരുന്നെന്നും പിന്നീട് ഇതൊന്നും നടന്നില്ലെന്നും പരാതിയിൽ

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 04:09 PM IST
  • താൻ നിക്ഷേപിച്ച പണം രാജ്കുമാർ ബന്ധുക്കൾക്ക് ഉൾപ്പെടെ നൽകി
  • പണം ചോദിച്ചപ്പോൾ രാജ്‌കുമാർ ഭീഷണിപ്പെടുത്തി
  • തന്റെ കമ്പനിക്ക് വന്ന നഷ്ടം മൂലം മറ്റ് വ്യവസായികൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ മടിക്കുന്നു
നൽകിയത് 5 മില്യൺ യൂറോ; വൈക്കം വിശ്വൻറെ മരുമകനെതിരെ പ്രധാനമന്ത്രിക്ക് പരാതി

തിരുവനന്തപുരം: വൈക്കം വിശ്വന്റെ മരുമകനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ വ്യവസായി പാട്രിക് ബൗർ.സ്വച്ഛ് ഭാരത് അഭിയാന്റെ പേരിലാണ് തട്ടിപ്പെന്നും പരാതിയിൽ പറയുന്നുണ്ട്.

ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് വെയ്സ്റ്റ് ബിന്നുകൾ നിർമ്മിക്കാൻ രാജ്കുമാർ ചെല്ലപ്പൻ പിള്ളയുടെ കമ്പനിയായ Zonta Infratech Private Limited-ലാണ് നിക്ഷേപം നടത്തിയത്.ഇതിനായി ഇതുവരെ നൽകിയത് 5 മില്യൺ യൂറോയാണ്. എന്നാൽ പദ്ധതി മുന്നോട്ട് പോയില്ലെന്നും പാട്രിക്കിന്റെ പരാതിയിൽ പറയുന്നു.

ALSO READ : അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി

താൻ നിക്ഷേപിച്ച പണം രാജ്കുമാർ ബന്ധുക്കൾക്ക് ഉൾപ്പെടെ നൽകി.രാജ്‌കുമാറിന്റെ പേര് വീണ്ടും ഉയർന്നു കേട്ടത് ബ്രഹ്മപുരം തീപിടിത്ത സമയത്തെന്നും പാട്രിക് ബൗർ പരാതി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പണം ചോദിച്ചപ്പോൾ രാജ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നും പാട്രിക് പരാതിയിൽ പറയുന്നു. തന്റെ കമ്പനിക്ക് വന്ന നഷ്ടം മൂലം മറ്റ് വ്യവസായികൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ മടിക്കുന്നെന്നും പാട്രിക്ക് പറയുന്നു.ബംഗളൂരു കുബ്ബൂൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും പ്രധാനമന്ത്രി ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News