Gold price: സ്വർണവിലയിൽ വർദ്ധന; പവന് 800 രൂപ കൂടി

യുക്രൈനിലെ റഷ്യൻ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ സ്വാധീനം ചെലുത്തുന്നതായാണ് വിദ​​ഗ്ധർ വിലയിരുത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 02:47 PM IST
  • സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് കൂടുതൽ പേർ സ്വർണം വാങ്ങുന്നതും സ്വർണവില ഉയരാൻ കാരണമാണ്
  • യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്ന് വിപണിയിൽ കനത്ത ഇടിവാണ് ഉണ്ടായത്
  • ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്
  • ബെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു
Gold price: സ്വർണവിലയിൽ വർദ്ധന; പവന് 800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38,160 രൂപയായി.  ഒരു ​ഗ്രാം സ്വർണത്തിന് 4770 രൂപയാണ്. ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായിരുന്നു ഇന്നലത്തെ വില. യുക്രൈനിലെ റഷ്യൻ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ സ്വാധീനം ചെലുത്തുന്നതായാണ് വിദ​​ഗ്ധർ വിലയിരുത്തുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് കൂടുതൽ പേർ സ്വർണം വാങ്ങുന്നതും സ്വർണവില ഉയരാൻ കാരണമാണ്. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്ന് വിപണിയിൽ കനത്ത ഇടിവാണ് ഉണ്ടായത്. ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്. ബെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു.

ഒരു മാസം കൊണ്ട് 22 ശതമാനമാണ് ക്രൂഡ് ഓയിൽ വില വർധിച്ചത്. ലോകത്തെ ഏറ്റവും വലിയ ഊർജ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യക്ക് മേൽ നിരവധി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News