തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 4705 രൂപയാണ് വിപണി വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4705 രൂപയായി. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. അതേസമയം, ദേശീയതലത്തിൽ സ്വർണ വില 350 രൂപ വർധിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് ഇന്ത്യയിലെ വില 51,030 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 46,740 രൂപയുമാണ്.
ഈ മാസത്തെ സ്വർണവില:
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
മെയ് 6 - 37680 രൂപ
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ
മെയ് 13 - 37160 രൂപ
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
മെയ് 19 - 37040 രൂപ
മെയ് 20 - 37360 രൂപ
മെയ് 21 - 37640 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...