ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വ‍ർണ വില

സ്വ‍ർണ വിലയില്‍ കുറവ്...  ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍  സ്വ‍ർണ വില.

Last Updated : Dec 11, 2020, 03:32 PM IST
  • ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വ‍ർണ വില.
  • സംസ്ഥാനത്ത് ഇന്ന് സ്വ‍ർണ വില (Gold rate)യിൽ മാറ്റമില്ല.
  • ഇന്നലത്തെ അതേ വിലയ്ക്ക് തന്നെയാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു പവന് 36,720 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 4,590 രൂപയാണ് നിരക്ക്.
 ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വ‍ർണ വില

Kochi: സ്വ‍ർണ വിലയില്‍ കുറവ്...  ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍  സ്വ‍ർണ വില.

സംസ്ഥാനത്ത് ഇന്ന് സ്വ‍ർണ വില (Gold rate)യിൽ മാറ്റമില്ല.  ഇന്നലത്തെ അതേ വിലയ്ക്ക് തന്നെയാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്.  ഒരു  പവന് 36,720 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 4,590 രൂപയാണ് നിരക്ക്. 

ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ർണ വില (Gold price)യാണ് ഇന്നലെ മുതൽ കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വില ഡിസംബ‍ർ 8ന് രേഖപ്പെടുത്തിയ 37,280 രൂപയാണ്.

നവംബറിലെ ആദ്യ ആഴ്ച്ചകളിൽ 38,880 രൂപ വരെ ഉയ‍ർന്ന സ്വർണ വില നവംബർ അവസാനമായപ്പോഴേയ്ക്കും 35,760 രൂപയായി കുറഞ്ഞു. ആഴ്ച്ചകൾക്കുള്ളില്‍ 3,000 രൂപയിലധികം കുറവാണ് സ്വ‍ർണ വിലയിലുണ്ടായത്.

Also read: വിവാഹ സീസണെത്തി, കുതിച്ചുയര്‍ന്ന് സ്വര്‍ണവില...

അതേസമയം, ആഗോള വിപണിയില്‍  സ്വ‍ർണ വില ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,836.54 ഡോളറിലെത്തി. വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 23.94 ഡോളറിലും പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 1,028.71 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,334.03 ഡോളറിലും എത്തി. ഡോളറിന്‍റെ ഇടിവ് ആണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. 

Trending News