Gold Rate Today: അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില പതിയെ താഴേയ്ക്ക്.... കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വിപണി ആരംഭിച്ച ഉടന്‍തന്നെ 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.
വിപണി നിരക്ക് അനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ (8 ഗ്രാം) വിലയില്‍ 200 രൂപയാണ് കുറഞ്ഞത്. അതായത്, ഇന്ന് ഒരു പവന്‍ (8 ഗ്രാം) 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.
Also Read: Canara Bank FD: സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയുമായി കാനറ ബാങ്ക്, അടിപൊളി നേട്ടങ്ങള്‍
കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണത്തിന് അടുത്തിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴചയില്‍ സ്വര്‍ണം ഒരു പവന് 1,080 രൂപയാണ് വര്‍ദ്ധിച്ചത്.
Also Read: EPF Balance: UAN നമ്പര്‍ ഇല്ലാതെയും PF ബാലൻസ് പരിശോധിക്കാം, അറിയാം
അതേസമയം, വിപണി പരിശോധിച്ചാല്‍ ഒക്ടോബര്‍ മാസം തുടക്കം മുതല്‍തന്നെ സ്വര്‍ണ വില കുതിയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 1 ന് സ്വര്‍ണവില ഒരു പവന് 37,200 രൂപ ആയിരുന്നു. പിന്നീട് വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില വെറും ആറ് ദിവസത്തിനുള്ളില്‍ 38,200 രൂപയിലെത്തി. അടുത്തിടെ സ്വര്‍ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16നാണ്. 36,640 രൂപയായിരുന്നു അന്നത്തെ വില.
എന്നാല്‍, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്ന് 66 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...